അതിവേഗ റെയിൽ പാതയിൽ സമവായ നീക്കത്തിലേക്ക് സംസ്ഥാന സർക്കാർ. മെട്രോമാൻ ഇ ശ്രീധരന്റെ നിർദേശം സർക്കാർ പരിഗണനയിൽ. ഇ ശ്രീധരന്റെ നിർദേശങ്ങൾ മുഖ്യമന്ത്രി പരിശോധിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ശ്രീധരൻ നൽകിയ നിർദേശങ്ങൾ കണക്കിലെടുത്ത് നിലവിലുള്ള ഡി.പി.ആറിൽ അടക്കം മാറ്റങ്ങൾ വന്നേക്കും.
കേരളത്തിന് അതിവേഗപാത വേണമെന്ന് ഇ. ശ്രീധരൻ തന്നെ വ്യക്തമാക്കിയ നിലക്ക് കേന്ദ്രസർക്കാർ അനുകൂല സമീപനം സ്വീകരിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. ഇ. ശ്രീധരന്റെ നിർദേശങ്ങളെ പിന്തുണക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.