കുഞ്ഞിനെയെടുത്ത് അമ്മ പുഴയിലേക്ക് ചാടിയ സംഭവം; ദക്ഷ കാണാമറയത്ത്.

0
81

വയനാട്: വയനാട് വെണ്ണിയോട് പുഴയിൽ കാണാതായ നാലുവയസ്സുകാരിക്കായി ഇന്ന് വീണ്ടും തെരച്ചിൽ. രക്ഷാപ്രവർത്തനത്തിന് ഫയർഫോഴ്സും എൻഡിആർഎഫ് സംഘവും എത്തിയിട്ടുണ്ട്. മകളുമായി അമ്മ പുഴയിൽ ചാടിയത് ഇന്നലെ വൈകീട്ടാണ്. നാട്ടുകാർ രക്ഷിച്ച ദ‍ർശന നിലവിൽ ചികിത്സയിൽ തുടരുകയാണ്. എന്നാൽ ദക്ഷയെ കണ്ടെത്താനായിരുന്നില്ല.

വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, കുഞ്ഞിനെ ഇതുവരേയും കണ്ടെത്താനായിട്ടില്ല. കുഞ്ഞിനായി പുഴയിൽ തിരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സും എൻഡിആർഎഫ് സംഘവും തിരച്ചിൽ നടത്തുന്നുണ്ട്.

വെണ്ണിയോട് സ്വദേശി ഓo പ്രകാശിന്റെ ഭാര്യ ദർശനയാണ് കുഞ്ഞുമായെത്തി പുഴയിൽ ചാടിയത്. ദർശനക്കൊപ്പം മകൾ ദക്ഷയുമുണ്ടായിരുന്നു.  സമീപത്തു ഉണ്ടായിരുന്ന യുവാവ് ആണ് ദർശനയെ രക്ഷപ്പെടുത്തിയത്. പാലത്തിൽ ചെരുപ്പും കുടകളും ഇരിക്കുന്നതായി തിരച്ചിൽ നടത്തുന്ന ദൃശ്യങ്ങളിൽ നിന്ന് കാണാനാകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here