മുടി കൊഴിച്ചിൽ തള്ളിക്കളയരുത്, അപൂർവരോഗത്തോട് പോരാടിയ യുവതിയുടെ അനുഭവം.

0
67

വ്യത്യസ്ത ജീവിതരീതിയും കാലാവസ്ഥാ വ്യതിയാനവുമെല്ലാം മാറിമറിഞ്ഞ് വരുന്ന ഇക്കാലത്ത് മുടികൊഴിച്ചിലെന്നത് വളരെ സ്വാഭാവികമായ ഒരു കാര്യമാണ്. മുടികൊഴിച്ചിൽ കൊണ്ട് വലിയ ബുദ്ധിമുട്ട് നേരിടുന്ന നിരവധി പേരുണ്ട്. ശരീരത്തിൻെറ സൌന്ദര്യത്തിൽ മുടിക്ക് വലിയ പ്രാധാന്യമുണ്ട്. മുടി വല്ലാതെ കൊഴിയുന്നത് ചിലരുടെ മാനസിക ആരോഗ്യത്തെയും ബാധിക്കാറുണ്ട്. ആത്മവിശ്വാസം ഇല്ലാതാവുന്നതിനും മുടികൊഴിച്ചിൽ കാരണമാവും. പല കാരണങ്ങളാൽ മുടികൊഴിച്ചിൽ ഉണ്ടാവാറുണ്ട്. ജീവിതശൈലിയിലുള്ള മാറ്റങ്ങൾ തന്നെയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്.

മുടിക്ക് ആവശ്യമായ ശ്രദ്ധ നൽകാത്തത് കൊണ്ടും ഇത് സംഭവിക്കാം. ജനിതക പ്രശ്നങ്ങളാലും അണുബാധയാലും മോശം ഭക്ഷണശീലം കൊണ്ടുമെല്ലാം മുടികൊഴിച്ചിൽ ഉണ്ടാവാറുണ്ട്. യുകെയിൽ നിന്നുള്ള ഒരു സ്ത്രീ തൻെറ ചെറുപ്പ കാലം മുതൽ മുടികൊഴിച്ചിലിനോട് പോരാടി ഒടുവിൽ വിജയം കൈവരിച്ചിരിക്കുകയാണ്. ശാരീരികമായും മാനസികമായും അവരെ ഇത് വല്ലാതെ ബാധിച്ചിരുന്നു. കാർഡിഫ് സ്വദേശിയായ നിക്കോൾ തോമസിനെ തൻെറ 13ാം വയസ്സ് മുതൽ മുടിക്കൊഴിച്ചിൽ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. മുടികൊഴിച്ചിൽ കൂടിയപ്പോൾ പല ക്രീമുകളും മരുന്നുകളുമെല്ലാം അവർ ഉപയോഗിച്ച് നോക്കിയിരുന്നു.

എന്നാൽ അത് കൊണ്ടൊന്നും ഗുണമുണ്ടായില്ല. ഒടുവിൽ ഒരു ഡെർമറ്റോളജിസ്റ്റിൻെറ സഹായം തേടാൻ അവർ തീരുമാനിച്ചു. അങ്ങനെ നടത്തിയ പരിശോധനയിലാണ് ഈ മുടികൊഴിച്ചിൽ ഒരു അപൂർവരോഗം കാരണമാണെന്ന് മനസ്സിലായത്. ശരീരത്തിൻെറ സ്വയം രോഗപ്രതിരോധ സംവിധാനം കാരണം വരുന്ന അപൂർവരോഗമായ അലോപ്പേഷ്യ ഏരിയറ്റയാണ് ഇവരെ ബാധിച്ചിരുന്നത്. രോഗപ്രതിരോധ സംവിധാനം അനാവശ്യമായി മുടിയെ ആക്രമിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇക്കാരണത്താലാണ് നിക്കോളിന് തലയുടെ ഒരു ഭാഗത്ത് നിന്നും മുടി കൊഴിഞ്ഞു കൊണ്ടേയിരുന്നത്. 17 വയസ്സ് ആയപ്പോഴേക്കും ഏകദേശം 70 ശതമാനവും മുടി പോയിരുന്നു.

കൃത്യമായ ചികിത്സ തേടിയില്ലായിരുന്നുവെങ്കിൽ നിക്കോളിൻെറ മുടി മുഴുവൻ കൊഴിഞ്ഞുപോയേനെ. കുറച്ച് കാലം നിക്കോൾ വിഗ് വെച്ചിരുന്നു. എന്നാൽ കൃത്യമായ ചികിത്സ ചെയ്ത് തുടങ്ങിയതോടെ അവരുടെ അസുഖം മാറിത്തുടങ്ങി. ഇപ്പോൾ വലിയ പ്രതീക്ഷയോടെയാണ് നിക്കോൾ ജീവിക്കുന്നത്. 20 മുതൽ 30 വയസ്സ് വരെ പ്രായമാവുമ്പോഴാണ് ഈ അസുഖം ഉള്ളവരിൽ മുടികൊഴിച്ചിൽ വളരെ രൂക്ഷമാവാറുള്ളത്. നിക്കോൾ ചികിത്സ കൊണ്ടും മനക്കരുത്ത് കൊണ്ടും ആ അവസ്ഥയെ നേരിട്ടു. ഇത്തരം അപൂർവരോഗം ഉള്ളവർക്ക് ഇന്ന് വിദഗ്ദ ചികിത്സ ലഭ്യമാണ്. നേരത്തെ തന്നെ മനസ്സിലാക്കി ചികിത്സ തുടങ്ങുന്നതാണ് നല്ലതെന്നതാണ് നിക്കോളിൻെറ അനുഭവം പറയുന്നത്.

അവർ ഇതൊരു അസുഖമാണെന്ന് നേരത്തെ കണ്ടെത്തുകയും ആവശ്യമായ ചികിത്സ തേടുകയും ചെയ്തതോടെയാണ് രോഗത്തിൽ നിന്നും മുക്തി നേടിത്തുടങ്ങിയത്. രോഗം മൂലം അമിതമായ മുടികൊഴിച്ചിൽ ഉള്ളവർക്ക് അതിൽ നിന്ന് എങ്ങനെ രക്ഷനേടാമെന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്ന അനുഭവമാണ് നിക്കോൾ പങ്കുവെക്കുന്നത്. അലോപ്പേഷ്യ ഉള്ളവർക്ക് മാനസികാരോഗ്യ പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. ഈ ഘട്ടത്തിൽ അവർക്ക് അടുപ്പവും സ്നേഹവുമുള്ളവരുടെ പിന്തുണയും വളരെ അത്യാവശ്യമാണ്. നിക്കോൾ തിരിച്ചുവരവ് നടത്തിയതും ഈ പിന്തുണയുടെ കൂടി ബലത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here