ദീപാവലി ആഘോഷത്തിനിടെ മകന്റെ മുന്നിലിട്ട് അച്ഛനെ വെടിവെച്ചു കൊന്നു.

0
74

ദീപാവലി ആഘോഷത്തിനിടെ മകന്റെ മുന്നിലിട്ട് അച്ഛനെ വെടിവെച്ചു കൊന്നു. ഡൽഹിയിലെ ബിഹാരി കോളനിയിൽ വ്യാഴാഴ്ച രാത്രി 7.30നും 8നും ഇടയിലാണ് സംഭവം നടന്നത്. ആകാശ് (40) എന്നയാളാണ് കൊല്ലപ്പെട്ടത്. വെടിവെയ്പ്പി ഇയാളുടെ അനന്തരവനായ റിഷഭും(16) കൊല്ലപ്പെട്ടു. ആകാശിന്റെ മകനായ 10 വയസുകാരൻ കൃഷ് പരിക്കുകളോടെ രക്ഷപെട്ടു. അക്രമിസംഘം ഇവർക്കു നേരെ വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

വ്യാഴാഴ്ച രാത്രിയിൽ ദീപാവലി ആഘോഷിച്ചുകൊണ്ടിരുന്ന ഇവർക്കു നേരെ അക്രമി സംഘം 5 റൌണ്ട് വെടിയുതിർത്തതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാളായ കൌമാരക്കാരനെ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.വ്യക്തി വിരോധമാണ് വെടിവെയ്പിന് പിന്നിലെ കാരണമെന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി.

കുറച്ചുനാളായി ലാക്ഷയ് എന്ന് പേരുള്ള ഒരാൾ തങ്ങളുടെ വീട്ടിൽ സ്ഥിരമായി വരാറുണ്ടായിരുന്നെന്ന് കൊല്ലപ്പെട്ട ആകാശിന്റെ അമ്മ പറഞ്ഞു. ദീപാവലി ആഘോഷിക്കുന്ന അന്ന് കുറച്ച് മധുര പലഹാരങ്ങളുമായി എത്തിയിരുന്നെന്നും തുടർന്നാണ് വെടിയൊച്ച കേട്ടതെന്നും അക്ഷയ്യുടെ അമ്മ പറഞ്ഞു. കൊല്ലപ്പെട്ട ആകാശിന് ചിലരുമായുള്ള സാമ്പത്തിക ഇടപാടിൽ തർക്കം ഉണ്ടായിരുന്നതായി സഹോദരൻ യോഗേഷ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here