പരാമവധി വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കാൻ ഓഫീസ് മേധാവികള്‍ ശ്രദ്ധിക്കണം: വിവരാവകാശ കമ്മിഷണര്‍.

0
37
കോട്ടയം: പൊതുജനങ്ങള്‍ക്കു നല്‍കേണ്ട വിവരങ്ങള്‍ പരാമവധി ബന്ധപ്പെട്ട വകുപ്പുകളുടെ വെബ്‌സൈറ്റുകള്‍ വഴി ലഭ്യമാക്കാൻ ഓഫീസ് മേധാവികള്‍ ശ്രദ്ധിക്കണമെന്ന് വിവരാവകാശ കമ്മിഷണർ ഡോ.

കെ.എം. ദിലീപ്. കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടത്തിയ വിവരാവകാശ കമ്മിഷൻ ഹിയറിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള കഴിയുന്നത്ര വിവരങ്ങള്‍ യു.ആർ.എല്‍.

(യൂണിഫോം റിസോഴ്‌സ് ലൊക്കേറ്റർ) മുഖേന വിവരാവകാശപ്രകാരം അപേക്ഷിക്കുന്നവർക്കു നല്‍കണം. വിവരാവകാശ നിയമം നടപ്പായി 19 വർഷം പിന്നിട്ടിട്ടും കാലഘട്ടത്തിന് അനുസരിച്ചു വിവരങ്ങള്‍ കൈമാറാൻ കഴിയുന്നില്ലെന്നും ഇക്കാര്യത്തില്‍ ഓഫീസ് മേധാവികള്‍ ശ്രദ്ധ പുലർത്തണമെന്നും കമ്മിണർ ഡോ. കെ.എം. ദിലീപ് പറഞ്ഞു.
രാവിലെ 10.30 മുതല്‍ വൈകിട്ടു 6.20 വരെ നീണ്ട ഹിയറിങ്ങില്‍ 39 പരാതികള്‍ പരിഗണിച്ചു.ഇതില്‍ 37 പരാതികളില്‍ തീർപ്പാക്കി. ഏഴു പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്കു മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here