ദുബായില്‍ അഗ്നിസുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ കെട്ടിട ഉടമകള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നു സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ദെയ്റയില്‍ അല്‍റാസ് പാര്‍പ്പിട സമുച്ചയത്തില്‍ തീ പടര്‍ന്നു 16 പേര്‍ മരിക്കാനിടയായ സംഭവം സുരക്ഷാ മാനദണ്ഡം അവഗണിച്ചതിനെ തുടര്‍ന്നുണ്ടായതാണ്.
സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.
പാര്‍പ്പിട സമുച്ചയ ഉടമകളും വാണിജ്യ കെട്ടിട ഉടമകളും റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളും സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ദെയ്റയിലെ തീപിടിത്തം അതിവേഗം അണയ്ക്കാന്‍ സാധിച്ചെങ്കിലും 16 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ജീവനോടെ ശേഷിച്ചവരെ പുറത്തെത്തിക്കാനും തീ പടരാതിരിക്കാനും സിവില്‍ ഡിഫന്‍സ് ശ്രമിച്ചു. സംഭവം അറിഞ്ഞ 6 മിനിറ്റിനകം സ്ഥലത്ത് ആദ്യ സംഘം എത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.