മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശിയായ യുവതിയെ പൊലീസ് പിടികൂടി.

0
58

രുനാഗപ്പള്ളി: ക്ഷേത്രത്തിലെത്തിയ യുവതിയുടെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശിയായ യുവതിയെ പൊലീസ് പിടികൂടി.

തൂത്തുക്കുടി കോവില്‍പെട്ടി ഹൗസ് നമ്ബര്‍-13ല്‍ കാളിയമ്മയാണ് (40) കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. വെള്ളിയാഴ്ച രാവിലെ തൊടിയൂര്‍ മാലുമേല്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞിറങ്ങിയ യുവതിയുടെ കഴുത്തില്‍ കിടന്ന 5.5 പവന്‍ സ്വര്‍ണമാല തിരക്കിനിടയില്‍ കവര്‍ന്നെടുക്കുകയായിരുന്നു.

മാല നഷ്ടപ്പെട്ടത് മനസ്സിലാക്കിയ യുവതി കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കി. സംഭവസ്ഥലത്തെത്തിയ പൊലീസ് സംശയാസ്പദമായി കണ്ട തമിഴ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

മോഷണത്തിന് കൂട്ടാളികളായി മറ്റ് യുവതികളുമുണ്ട്. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളില്‍ സംഘമായെത്തി മാല കവര്‍ന്നെടുത്ത് മുങ്ങുന്നതാണ് ഇവരുടെ രീതി. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജു, എസ്.ഐ സുജാതന്‍പിള്ള, കലാധരന്‍ എസ്.സി.പി.ഒ ജിമിനി, ദീപ്തി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here