പാണ്ടിക്കാട്: പെരിന്തല്‍മണ്ണ റോഡിലെ പെട്രോള്‍പമ്ബ് ഓഫിസ് കുത്തിത്തുറന്ന് 32,000 രൂപ മോഷ്ടിച്ചയാള്‍ പൊലീസ് പിടിയില്‍.
കോതമംഗലം തേലക്കാട് വീട്ടില്‍ ഷാജഹാന്‍ (47) ആണ് പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 25ന് പാണ്ടിക്കാട് ചൂരക്കാവിലെ കണ്ണിയന്‍സ് പെട്രോള്‍ പമ്ബ് ഓഫിസില്‍നിന്നാണ് മോഷണം പോയത്. പെരിന്തല്‍മണ്ണയില്‍ വെച്ചാണ് പ്രതി പിടിയിലായത്. പാണ്ടിക്കാട് സി.ഐ കെ. മുഹമ്മദ് റഫീഖ്, എസ്.ഐ മോഹന്‍ദാസ്, എസ്.സി.പി.ഒമാരായ ഹാരിസ്, ഷൈജു, സി.പി.ഒ രജീഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയിരുന്നത്.