മുംബൈ: മുംബൈയിൽ നടന്ന പുരസ്കാരച്ചടങ്ങിനിടെ സിനിമ-സീരിയൽ നടൻ ഷാനവാസ് പ്രധാൻ കുഴഞ്ഞുവീണു മരിച്ചു. ഹൃദയഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 56 വയസായിരുന്നു. ചടങ്ങിൽ പുരസ്കാരം സ്വീകരിച്ച് മിനിറ്റുകൾക്കുള്ളിൽ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
നടനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നടൻ യശ്പാൽ ശർമയാണ് മരണവിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. നടൻ കുഴഞ്ഞുവീണതോടെ സംഘാടകർ ചടങ്ങ് നിർത്തിവെച്ചിരുന്നു.
ആമസോണ്‍ പ്രൈമില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ‘മിര്‍സാപുര്‍’ എന്ന സീരിസിലൂടെ ശ്രദ്ധിക്കപ്പെട്ട ഷാനവാസ് പ്രധാന്‍ പ്യാര്‍ കൊയി ഖേല്‍ നഹിം, ഫാന്റം, റായീസ് തുടങ്ങിയ സിനിമകളിലും ദേഖ് ഭായ് ദേഖ്, ആലിഫ് ലൈല, കൃഷ്ണ, 24 തുടങ്ങിയ സീരിയലുകളിലും അഭിനയച്ചിട്ടുണ്ട്.