ആദ്യ അരുൺ ജെയ്‌റ്റിലി സ്‌മാരക സാമ്പത്തിക വികസന ചർച്ച ജൂലൈ 8 മുതൽ 10 വരെ ഡൽഹിയെ ഒരു മിനി ദാവോസ് ആക്കിയേക്കും .
ലോകത്തിന്റെ ഭാവിയും വികസനവും എന്ന വിഷയത്തിൽ 50 രാഷ്ട്രങ്ങളിലെ നേതാക്കന്മാരും സാമ്പത്തിക വിദഗ്ദ്ധരും പങ്കെടുക്കും . യു എസ് ,യു കെ ,ചൈന,ഓസ്ട്രേലിയ ,ജർമനി ,ഇസ്രേയേൽ ,സൗത്ത് ആഫ്രിക്ക,ജപ്പാൻ ,സിംഗപ്പൂർ , ശ്രീലങ്ക , ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അന്തരാഷ്ട്ര മന്ത്രി തല നേതാക്കളും സാമ്പത്തിക വിദഗ്ദ്ധരും ചർച്ചകളിൽ പങ്കെടുക്കും. സിംഗപ്പൂർ സീനിയർ മിനിസ്റ്റർ തർമാൻ ഷണ്മുഖരത്നം ആദ്യദിവസത്തെ മുഖ്യ പ്രഭാഷകനാവും .