‘മിയാവാക്കി’ എന്ന വനവത്കരണരീതി ഇപ്പോൾ നമ്മുടെ നാട്ടിലും ട്രെൻഡായി മാറുകയാണ്. കാടും പ്രകൃതിയുമൊക്കെ നശിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള മനുഷ്യനിർമിത വനങ്ങൾ എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് അനിവാര്യമാണ്. മിയാവാക്കി മാതൃകയിൽ രണ്ടുകൊല്ലം കൊണ്ട് സ്വന്തം പുരയിടത്തിൽ ചെറിയ വനം സൃഷ്ടിച്ചിരിക്കുകയാണ് കെ.എസ്.ഇ.ബി ജീവനക്കാരനായ തിരുവനന്തപുരം വിളപ്പിൽ സ്വദേശി ജയകുമാർ.
32 സെന്റ് സ്ഥലത്തെ രണ്ട് സെന്റിൽ സ്വാഭാവിക വനത്തിൽ മാത്രം കാണുന്ന വൃക്ഷത്തൈകളാണ് നട്ട് വളർത്തിയിരിക്കുന്നത്. നാലടി ആഴത്തിൽ മണ്ണെടുത്താണ് തൈകളെല്ലാം നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം ഒരുസെന്റിൽ ഫലവൃക്ഷങ്ങളുടെ തൈകളും മിയാവാക്കി മാതൃകയിൽ നട്ട് വളർത്തുന്നുണ്ട്.