സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ ആശ്വാസം. റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നതിനിടെ ഇന്നലെയും വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ന് 320 രൂപ കുറഞ്ഞതോടെ വില 65,000ത്തിലേക്ക് തിരിച്ചെത്തി. 65,840 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 8230 രൂപയായി.
തുടർച്ചയായ മൂന്ന് ദിവസം റെക്കോർഡ് വിലയിലാണ് സ്വർണ വ്യാപാരം നടന്നതിന് പിന്നാലെയാണ് ഇന്നലെയും ഇന്നുമായി വില കുറയുന്നത് എന്നതും ശ്രദ്ധേയമാണ്.
സാമ്പത്തിക വർഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരിൽ സ്വർണത്തിൻ്റെ വില ആശങ്ക സൃഷ്ടിക്കുകയാണ്.
അതേസമയം വെള്ളി വിലയിലും ഇന്ന് ഇടിവുണ്ടായി. 110 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നൽകേണ്ടത്. 1,10,000 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.