തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു.മേനംകുളം കിന്‍ഫ്രയില്‍ 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 300പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
സെക്രട്ടേറിയറ്റില്‍ ഗാര്‍ഡ് ഡ്യൂട്ടി ചെയ്ത പോലീസുദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചു. കൂടാതെ പാറശാല താലൂക്ക് ആശുപത്രിയിലെ സര്‍ജറി വാര്‍ഡില്‍ ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.