തിരുവനന്തപുരം: പൂവാർ ഫയർ സ്റ്റേഷനിൽ 9 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്റ്റേഷനിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. 11 ജീവനക്കാർ നിരീക്ഷണത്തിലാണ്. തീരദേശ മൂന്നാം സോണിൽ ഉൾപ്പെടുന്ന പ്രദേശമാണ് പൂവാർ.
അതേസമയം, തിരുവനന്തപുരം നഗരത്തിലെ ലോക്ഡൗണ്‍ അവസാനിപ്പിക്കാറായിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാൽ ഇളവുകൾ കൊണ്ടുവരുന്നതില്‍ ചീഫ് സെക്രട്ടറി തല സമിതി അന്തിമ തീരുമാനം എടുക്കുമെന്ന് മന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ ഇളവുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.