കോഴിക്കോട് തൂണേരിയില്‍ 74 പേര്‍ക്ക് കൊവിഡ്

0
75

കോഴിക്കോട്: തൂണേരിയില്‍ 74 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ വലിയ ക്ലസ്റ്ററായ തൂണേരിയില്‍ 74 രോഗികളാണ് ഉള്ളത്. വടകര 50, നാദാപുരം 50, ഏറാമല 35, കല്ലായി 31, മീഞ്ചന്ത 19, ഒളവണ്ണ 45, വില്യാപ്പള്ളി 31, പുതുപ്പാടി 24, ചെക്യാട് 40, വാണിമേല്‍ 26 എന്നിങ്ങനെയാണ് ക്ലസ്റ്റര്‍ അടിസ്ഥാനത്തിലുള്ള രോഗികളുടെ എണ്ണം.

അതേസമയം കോഴിക്കോട് മെഡി.കോളേജിലെ ഒരു ആരോ​ഗ്യപ്രവ‍ർത്തകയ്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂ‍ർ പരിയാരം മെഡി.കോളേജിൽ ഇതുവരെ 43 ആരോ​ഗ്യപ്രവ‍ർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് വ്യാപനം തുടരുന്ന കോഴിക്കോട് മുക്കം മേഖലയിൽ വാഹന വർക്ക് ഷോപ്പുകൾ ഒരാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. മലയോര മേഖലയിലെ 6 പഞ്ചായത്തുകളിലേയും ഒരു നഗരസഭ വാർഡിലേയുമടക്കം 250 ഓളം വർക്ക്‌ ഷോപ്പുകളാണ് അടച്ചിടുന്നത്. ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുട‍ർന്ന് കണ്ണൂർ ശ്രീകണ്ഠാപുരം നഗരസഭാ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. ഇയാളുടെ വൈറസ് ഉറവിടം വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here