അസ്ഫോഡലേഷ്യാ എന്ന സസ്യകുടുംബത്തില്‍പ്പെട്ട സസ്യമാണ് കറ്റാര്‍വാഴ. പ്രത്യേക പരിചരണം ഒന്നും ആവശ്യമില്ലാതെ തന്നെ നമ്മുടെ തൊടിയിലും പറമ്ബിലുമെല്ലാം ഇത് യഥേഷ്ടം വളര്‍ത്തിയെടുക്കാവുന്നതാണ്.
ആരോഗ്യ പ്രശ്നങ്ങള്‍ക്കും സൗന്ദര്യ പ്രശ്നങ്ങള്‍ക്കും ഒരുപോലെ മരുന്നായി ഉപയോഗിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനുമായി കറ്റാര്‍വാഴ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
കറ്റാര്‍വാഴ ആരോഗ്യത്തിന്
- മുറിവുകള്‍, പൊള്ളല്‍, ചര്‍മ്മത്തിലെ അണുബാധ എന്നിവയ്കട്ടാണ് കറ്റാര്‍വാഴ നീര് ഫലപ്രദമാണ്.
- ദിവസവും വെറും വയറ്റില്‍ ഒരു ഗ്ലാസ് കറ്റാര്‍വാഴ നീര് കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരഭാരം കുറയ്ക്കാനും പ്രമേഹം കുറയ്ക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇത് ഉത്തമമാണ്.
- കറ്റാര്‍വാഴ നീര് പല്ലുകളെയും മോണകളെയും സംരക്ഷിക്കും.വായ്‌നാറ്റം അകറ്റി നിര്‍ത്തുകയും ചെയ്യും.
- തിളപ്പിച്ച വെള്ളത്തില്‍ കറ്റാര്‍വാഴയുടെ ജെല്‍ ഇട്ട് ആവി കൊള്ളുന്നത് ആസ്ത്മയ്ക്ക് പരിഹാരമാണ്.
- വ്യായാമത്തിനു മുൻപും പിൻപും ഊര്‍ജം തരുന്ന ഒരു പാനീയമായും കറ്റാര്‍വാഴ ജ്യൂസ് കുടിക്കാവുന്നതാണ്.
കറ്റാര്‍വാഴ സൗന്ദര്യത്തിന്
- മുഖക്കുരു വരാതിരിക്കാനും വന്ന പാടുകള്‍ മാറ്റാനും കറ്റാര്‍വാഴ നീര് അത്യുത്തമമാണ്.
- കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ കറ്റാര്‍വാഴ നീര് പുരട്ടാം.
- വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് കറ്റാര്‍വാഴ നീര് വിറ്റാമിൻ ഇ ക്യാപ്സ്യൂളുമായി ചേര്‍ത്ത് മുഖത് പുരട്ടാം.
- ചുണ്ടുകളുടെ വരള്‍ച്ചയും കരുവാളിപ്പും മാറ്റാൻ കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കാം.
കറ്റാര്‍വാഴ എങ്ങനെ വീട്ടില്‍ വളര്‍ത്താം
പ്രത്യേകിച്ച് യാതൊരു വിധ പരിചരണവുമില്ലാതെ വളരെയെളുപ്പത്തില്‍ വളര്‍ത്തിയെടുക്കാവുന്ന ഒന്നാണ് കറ്റാര്‍വാഴ. ഒരിക്കല്‍ വേരുപിടിച്ച വളര്‍ന്നു കഴിഞ്ഞാല്‍ പിന്നീട് അത് സ്വയം വളര്‍ന്നു കൊള്ളും. വേരോടു കൂടിയുള്ള തണ്ടുകളാണ് മണ്ണിലേക്കു നടേണ്ടത്.നടുമ്ബോള്‍ തണ്ടോടു ചേര്‍ത്തു മണ്ണിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നല്ല വിസ്താരമുള്ളതും സൂര്യപ്രകാശം ലഭിക്കന്നതുമായ സ്ഥലത്തു വേണം കറ്റാര്‍വാഴ നടേണ്ടത്. എത്രത്തോളം വിസ്താരമുണ്ടോ അത്രത്തോളം അത് പടര്‍ന്നു വളരും. സൂര്യപ്രകാശം നന്നായി ലഭിക്കുന്നതനുസരിച്ചു തണ്ടിലെ ജലാംശത്തിന്റെ അളവും കൂടും. വെള്ളം വളരെ കുറച്ച മാത്രം ഒഴിച്ച് കൊടുത്താല്‍ മതിയാകും.മഴയുള്ള സമയങ്ങളില്‍ അധികം മഴ കൊള്ളാത്ത തരത്തില്‍ ചെടി മാറ്റിവയ്ക്കാൻ ശ്രദ്ധിക്കണം. ഉണക്ക ചാണകം, പച്ചച്ചാണകം, ആട്ടിൻ കഷ്ടം ഇവയിലേതെങ്കിലും ആവശ്യമെങ്കില്‍ വളമായി ഉപയോഗിക്കാം.