പെരിയ ഇരട്ടക്കൊലക്കേസ്: കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പേര്‍ ജയില്‍ മോചിതരായി;

0
50

പെരിയ ഇരട്ടക്കൊലക്കേസില്‍ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പേര്‍ ഇന്ന് ജയില്‍ മോചിതരായി. മാലയിട്ടും മുദ്രാവാക്യം വിളിച്ചുമാണ് പ്രവര്‍ത്തകര്‍ ഇവരെ സ്വീകരിച്ചത്. പി ജയരാജന്‍, എംവി ജയരാജന്‍, സിപിഐഎം കാസര്‍ഗോഡ് ജില്ല സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ എന്നിവര്‍ സ്വീകരിക്കാന്‍ ജയിലിലെത്തി.

റിലീസ് ഓര്‍ഡര്‍ രാവിലെ എട്ട് മണിയോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. കെ.വി കുഞ്ഞിരാമനെ കൂടാതെ സിപിഐഎം നേതാക്കളായ കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ എന്നിവരാണ് ഇന്ന് മോചിതരായത്.നുണയുടെ വലിയൊരു കോട്ടയാണ് ഇന്നലത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിലപാടോടെ പൊളിഞ്ഞത് എന്ന് കെ വി കുഞ്ഞിരാമന്‍ പറഞ്ഞു.

കേസില്‍ ഞങ്ങളെ പ്രതിചേര്‍ക്കുമ്പോഴും 28ാം തിയതി കുറ്റക്കാരാണെന്ന് പറഞ്ഞപ്പോഴും മൂന്നാം തിയതി ഒരിക്കലും ഞങ്ങള്‍ അര്‍ഹിക്കാത്ത ശിക്ഷ നല്‍കിയപ്പോഴും ഒരു തരത്തിലും ഞങ്ങള്‍ പ്രതികരിച്ചിരുന്നില്ല. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസവും നീതി ലഭിക്കുമെന്ന പ്രതീക്ഷയുമാണ് ആ ഘട്ടങ്ങളില്‍ നിങ്ങളുടെ ഒരു ചോദ്യങ്ങള്‍ക്കും ഞങ്ങള്‍ മറുപടി പറയാനോ വഴങ്ങാനോ തയാറാകാഞ്ഞത്. ആറാം തിയതിയാണ് ഹൈക്കോടതി ലീവ് കഴിഞ്ഞ് വീണ്ടും ചേരുന്നത്.

അന്നുതന്നെ ഞങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ച അപ്പീല്‍ അപേക്ഷകള്‍ സ്വീകരിക്കപ്പെടുകയും തൊട്ടടുത്ത ദിവസം തന്നെ അത് പരിഗണിക്കുകയും അന്ന് സിബിഐയുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന്റെ സാന്നിധ്യമില്ലായ്മ കൊണ്ട് എട്ടിലേക്ക് മാറ്റിവെക്കുകയും എട്ടാം തിയതി രാവിലെ തന്നെ ഞങ്ങളുടെ ശിക്ഷാ വിധി സ്റ്റേ ചെയ്തു കൊണ്ടും ജാമ്യം അനുവദിച്ചുകൊണ്ടും ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ വിധി നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഉറപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് – കെ വി കുഞ്ഞിരാമന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here