‘പേരൻപ്’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെയും പ്രിയം സ്വന്തമാക്കിയ സംവിധായകനാണ് റാം. മമ്മൂട്ടി നായകനായ ‘പേരൻപ്’ രാജ്യമൊട്ടാകെ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ റാമിന്റെ പുതിയ ചിത്രത്തില്‍ നിവിൻ പോളിയാണ് നായകൻ എന്ന വാര്‍ത്ത പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ റാം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
നിവിൻ പോളിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. ‘യേഴ് കടല്‍ യേഴ് മലൈ’ എന്നാണ് ചിത്രത്തിന്റെ പേര്. എൻ കെ ഏകാംബരം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മതി വി എസ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം.
സുരേഷ് കാമാച്ചിയാണ് ചിത്രം നിര്‍മിക്കുന്നത്. സ്റ്റണ്ട് സില്‍വയാണ് ആക്ഷൻ കൊറിയോഗ്രാഫി. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. പ്രൊഡക്ഷൻ ഡിസൈൻ ഉമേഷ് ജെ കുമാര്‍.