ബംഗളൂരു: ഫേസ്ബുക്കിലെ വിദ്വേഷ കുറിപ്പിനെ ചൊല്ലി ബംഗളൂരുവിൽ ചൊവ്വാഴ്ച രാത്രി നടന്ന കലാപം അന്വേഷിക്കാൻ നാല് സംഘങ്ങളെ നിയോഗിച്ചതായി ബംഗളൂരു സിറ്റി പോലീസ്. കേസിൽ ആറ് എഫ്ഐആർ ആണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പോലീസുകാരെ കൊല്ലണമെന്ന ഉദ്ദേശ്യവുമായാണു കലാപകാരികൾ സ്റ്റേഷനുകൾ ആക്രമിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു.
പുലികേശി നഗർ എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് വിവാദപോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ജനക്കൂട്ടം എംഎൽഎയുടെ വീട് ആക്രമിക്കുകയും വാഹനത്തിന് തീയിടുകയും ചെയ്തു. കലാപത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 60 പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.