കേരളത്തിലെ കോൺഗ്രസ് എംപി ബിജെപിയിലേക്കെന്ന് സൂചന

0
54

കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവായ പാർലമെന്റംഗം ബിജെപിയിൽ ചേരുന്നതായി റിപ്പോർട്ട്‌. എം പിയായ ഇദ്ദേഹം പാർട്ടിയിൽ ചേരാൻ ബിജെപിയെ സമീപിച്ചെന്ന്‌ ‘ദ ഇന്ത്യൻ എക്സ്പ്രസ്‌’ റിപ്പോർട്ട് ചെയ്തു.

റിപ്പോർട്ടില്‍ നിന്ന് – സംഘപരിവാർ ബന്ധം ആരോപിച്ച് കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മിനെ പ്രതിപക്ഷമായ കോൺഗ്രസ് രൂക്ഷമായി കടന്നാക്രമിക്കുന്നതിനിടെ, മറ്റൊരുഭാഗത്ത് വലിയ രാഷ്ട്രീയ നീക്കം നടക്കുകയാണ്. കേരളത്തിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരാനുള്ള സാധ്യതതേടി തങ്ങളെ സമീപിച്ചതായി ബിജെപി ഉന്നതവൃത്തങ്ങൾ പറയുന്നു.

News18

എംപി കൂടിയായ കോൺഗ്രസ് നേതാവിനെതിരെ ബിജെപിയിൽ ചില എതിർപ്പുകളുണ്ടെങ്കിലും കോൺഗ്രസ്‌ നേതാവ് പാർട്ടിയിൽ ചേർന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ അത്‌ പാർടിയ്ക്ക്‌ ഗുണം ചെയ്യുമെന്നാണ്‌ ബിജെപിയുടെ വിലയിരുത്തൽ. അതിനാൽ തന്നെ കോൺഗ്രസ്‌ നേതാവിന്റെ കടന്നുവരവ്‌ ബിജെപി സ്വാഗതം ചെയ്യാനാണ്‌ സാധ്യതയെന്ന്‌ ബിജെപി വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here