ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായി പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഹത്രാസില്‍ ദലിത് പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിറകെയാണ് ബല്‍റാംപുരില്‍ ബലാത്സംഗം ചെയ്ച്ചെയ്ത് മറ്റൊരു ദലിത് പെണ്‍കുട്ടിയെ കൊന്നത്.
യു.പിയില്‍ നടക്കുന്നത് ജംഗിള്‍രാജ് ആണെന്നും പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്നതല്ല, സത്യം മറച്ചുവെച്ച് അധികാരം നിലനിര്‍ത്തുക എന്നതാണ് ബി.ജെ.പിയുടെ മുദ്രാവാക്യമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ബേഠി ബച്ചാവോ ബേഠി പഠാവോ’ മുദ്രാവാക്യത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ വിമര്‍ശനം.
ജീവിക്കുമ്ബേോള്‍ പെണ്‍കുട്ടികള്‍ക്ക് ഒരു മാന്യതയും നല്‍കിയില്ലെന്ന് മാത്രമല്ല, മരിച്ചപ്പോള്‍ പോലും അന്തസ്സ് കവര്‍ന്നെടുക്കുകായിരുന്നു സര്‍ക്കാര്‍ ചെയ്തത്.” രാഹുല്‍ ട്വീറ്റ് ചെയ്തു. ഹഥ് രസിലെ പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് ബലംപ്രയോഗിച്ച് സംസ്ക്കരിച്ചതിനെക്കുറിച്ചായിരുന്നു രാഹുലിന്‍റെ അഭിപ്രായപ്രകടനം. പെണ്‍കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ പോലും ചെയ്യാന്‍ പൊലീസ് അനുവദിച്ചിരുന്നില്ല.