മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുടെ 5ജി സ്മാര്‍ട്ട്ഫോണുകള്‍ 5000 രൂപയില്‍ താഴെ വിലയ്ക്ക് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. കമ്ബനിയിലെ ഉന്നതരായ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിസിനസ് ടുഡെയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുടക്കത്തില്‍ 5000 രൂപയായിരിക്കുമെങ്കിലും പിന്നീട് ഇതിന്റെ വില പിന്നീട് 2500 രൂപ വരെ താഴാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വില താഴുന്നത് വിപണിയിലെ ഫോണിന്റെ സ്വീകാര്യത അടിസ്ഥാനമാക്കിയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2ജി നെറ്റ്‌വവര്‍ക്കിലെ 200 മുതല്‍ 300 ദശലക്ഷം വരെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ തങ്ങളുടെ ഭാഗമാക്കാനാണ് റിലയന്‍സ് ജിയോയുടെ ശ്രമം.രാജ്യത്ത് ഇപ്പോള്‍ വില്‍ക്കുന്ന 5ജി സ്മാര്‍ട്ട്ഫോണുകള്‍ക്ക് 27000 രൂപയാണ് വില. ഈ സമയത്താണ് വെറും അയ്യായിരം രൂപയ്ക്ക് ഫോണ്‍ വിപണിയില്‍ ഇറക്കാന്‍ ജിയോ ശ്രമിക്കുന്നത്.
ഇന്ത്യയെ 2ജി മുക്തമാക്കാനുള്ള പദ്ധതികളാണ് കമ്ബനിയുടെ 43ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മുകേഷ് അംഹാനി അവതരിപ്പിച്ചത്. നിലവില്‍ ഇന്ത്യയിലെ 350 ദശലക്ഷം പേര്‍ ഉപയോഗിക്കുന്നത് 2ജി ഫീച്ചര്‍ ഫോണുകളാണ്. നിലവില്‍ ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ലഭ്യമല്ല. അതേസമയം റിലയന്‍സ് ജിയോ തങ്ങളുടെ 5ജി നെറ്റ്‌വര്‍ക് ശൃംഖല രാജ്യത്തെമ്ബാടും വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. ടെലികോം മന്ത്രാലയത്തോട് 5ജി സ്മാര്‍ട്ട്ഫോണിന്റെ പരീക്ഷണത്തിനായി സ്പെക്‌ട്രം പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ ജിയോ അനുവാദം ചോദിച്ചിട്ടുണ്ട്.