പ്രധാന വാർത്തകൾ
📰✍🏻 ലോകത്ത് ആകെ കൊറോണ ബാധിതർ : 40,559,729
മരണ സംഖ്യ :1,121,499
📰✍🏻 ഇന്ത്യയിൽ 24 മണിക്കൂറിനിടെ പുതുതായി 56,722 പേർക്ക് വൈറസ് ബാധ,579 മരണങ്ങൾ
ആകെ രോഗബാധിതർ :7,593,994
ആകെ മരണ സംഖ്യ :115,233
📰✍🏻സംസ്ഥാനത്ത് തിങ്കളാഴ്ച 5022 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.4,257 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. 647 പേരുടെ ഉറവിടം വ്യക്തമല്ല. 21 പേര്‍ മരിച്ചു. സംസ്ഥാനത്ത് ആകെ കോവിഡ് മരണം 1182 ആയി.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7469 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
📰✍🏻രോഗികള്‍ ജില്ല തിരിച്ച് .
തിരുവനന്തപുരം – 516 .
കൊല്ലം – 378 .
പത്തനംതിട്ട – 32 .
ഇടുക്കി – 28 .
കോട്ടയം – 180 .
ആലപ്പുഴ – 340 .
എറണാകുളം – 598 .
മലപ്പുറം – 910 .
പാലക്കാട് – 271 .
തൃശൂര്‍ – 533 .
കണ്ണൂര്‍- 293 .
വയനാട് – 51 .
കോഴിക്കോട് – 772 .
കാസര്‍കോട് – 120 .
📰✍🏻കൊവിഡ് വ്യാപനം കുറയ്ക്കാന്‍ ജാഗ്രത പാലിക്കണമെന്നും ജനങ്ങളുടെ ഉദാസീന മനോഭാവം കൂടുതല്‍ സമ്ബര്‍ക്ക വ്യാപനത്തിന് ഇടയാക്കുമെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് പ്രതിനിധി സംഘം
📰✍🏻മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്യുന്നത് 23 വരെ ഹൈക്കോടതി തടഞ്ഞു. 23-ന് അദ്ദേഹത്തിന്റെ മുന്‍കൂര്‍ജാമ്യഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും.
📰✍🏻വാളയാര്‍ കേസില്‍ സര്‍ക്കാര്‍ അപ്പീലില്‍ അടിയന്തരമായി വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി. നവംബര്‍ 9 ന് വാദം കേള്‍ക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്
📰✍🏻കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ മദ്യ ദുരന്തം. അഞ്ചുപേര്‍ മരിച്ചു. മൂന്ന് സ്‌ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ ആശുപത്രിയില്‍.
📰✍🏻തനിക്ക് വധഭീഷണിയുണ്ടെന്നു കാട്ടി കെ.എം. ഷാജി എം.എല്‍.എ. മുഖ്യമന്ത്രിക്കും നിയമസഭാ സ്‌പീക്കര്‍ക്കും ഡി.ജി.പിക്കും ശബ്‌ദരേഖയടക്കം പരാതി നല്‍കി.
📰✍🏻പൗരത്വ ഭേദഗതി നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നു ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്‌ഡ
📰✍🏻ജമ്മുകാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് അഴിമതി കേസില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും എം.പിയുമായ ഫാറൂഖ് അബ്ദുള്ളയെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
📰✍🏻പ്രവാസി സംരംഭകനായ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത കേസില്‍ ആന്തൂര്‍ നഗരസഭയ്ക്കും ചെയര്‍പേഴ്സണും പങ്കില്ലെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്.
📰✍🏻രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍ സാധിച്ചതായി കേന്ദ്രസര്‍ക്കാര്‍
📰✍🏻പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യമേഖലയ്ക്ക് വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ബാങ്കുകളിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓഹരികള്‍ പൂര്‍ണമായി വില്‍ക്കാനാണ് ആലോചന. ഇതിന് വേണ്ടി ബാങ്കുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടു
📰✍🏻ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ പത്തൊന്‍പതുകാരി ബലാത്സംഗത്തിന് ഇരയായി മരിച്ച കേസിലെ നാലു പ്രതികളെയും സി.ബി.ഐ. ജയിലിലെത്തി ചോദ്യം ചെയ്തു
📰✍🏻നയതന്ത്രചാനലിലൂടെയുള്ള സ്വര്‍ണക്കടത്തിന് പദ്ധതി തയ്യാറാക്കാനും വിവരങ്ങള്‍ കൈമാറാനുമായി ‘സി.പി.എം കമ്മിറ്റി’ എന്ന പേരില്‍ ടെലിഗ്രാമില്‍ സന്ദീപ് നായര്‍ ഗ്രൂപ്പുണ്ടാക്കിയതായി കേസിലെ മറ്റൊരു പ്രതിയായ സരിത്ത് വെളിപ്പെടുത്തി.
📰✍🏻:കെ.എം.മാണി ധനകാര്യമന്ത്രിയായിരിക്കെ നടന്ന ബാര്‍ കോഴക്കേസ് പിന്‍വലിക്കാന്‍ ജോസ് കെ.മാണി തനിക്ക് പത്തു കോടി വാഗ്ദാനം ചെയ്തിരുന്നുവെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ ജോസ് കെ. മാണി തള്ളി
📰✍🏻അടുത്ത മേയില്‍ വിരമിക്കേണ്ട ചീഫ്സെക്രട്ടറി വിശ്വാസ് മേത്തയെ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിച്ചേക്കും. നവംബറില്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് വിന്‍സണ്‍ എം പോള്‍ വിരമിക്കുന്ന ഒഴിവിലാണിത്.
📰✍🏻 തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിനു പാട്ടത്തിനു നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു. കേന്ദ്ര തീരുമാനത്തിനെതിരേ സംസ്ഥാന സര് ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ തള്ളിയാണു ഡിവിഷന് ബെഞ്ച് തീരുമാനം.
📰✍🏻2021 ഫെബ്രുവരിയാകുേമ്ബാഴേക്ക് ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിപേരിലേക്കും കോവിഡ് വ്യാപിച്ചേക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി.
📰✍🏻വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതിനെതിരെ ആലപ്പുഴ സ്വദേശി മൈക്കിള്‍ വര്‍ഗീസ് നല്‍കിയ പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
📰✍🏻ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതവും ദുരുപദിഷ്ടിതവുമാണെന്നും ഏതു പ്രധാനിയാണെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം എന്ന ഉറച്ച നിലപാടാണ് എടുത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
📰✍🏻ബിജെപി നേതാവിനു നേരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്
📰✍🏻കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 5,984 പുതിയ കൊവിഡ് കേസുകളും 125 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. 15,069 പേര്‍ ഈ മണിക്കൂറില്‍ രോഗമുക്തി നേടി
📰✍🏻മഥുരയിലെ കൃഷ്ണ ജന്മഭൂമിയിലാണ് ഷാഹി ഈദ്ഗാഹ് പള്ളിയെന്നും അത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്രവും ബിജെപിയും ഉള്‍പ്പെടുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️ചൈനീസ് കമ്ബനിയുടെ ഉടമസ്ഥതയിലുള്ള വീഡിയോ ഷെയറിംഗ് ആപ്പ് ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് പാകിസ്താന്‍
📰✈️ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശമ്ബളം കുറവാണെന്ന കാരണത്താലാണ് ബോറിസ് രാജിയെക്കുറിച്ച് ആലോചിക്കുന്നത് എന്നാണ് അന്തര്‍ദ്ദേശീയ മാദ്ധ്യമങ്ങള്‍ പറയുന്നത്.
📰✈️അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഈ വര്‍ഷം 12,159 അനധികൃത കുടിയേറ്റ പാര്‍പ്പിട യൂനിറ്റുകള്‍ നിര്‍മിക്കാന്‍ ഇസ്രായേല്‍ അംഗീകാരം നല്‍കിയതായി ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പിഎല്‍ഒ) അറിയിച്ചു.
📰✈️ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചുകൊണ്ട് യുഎസ് മധ്യസ്ഥതയിലുണ്ടാക്കിയ സമാധാന കരാറിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി.
📰✈️യുഎഇയിലെ 30 ശതമാനത്തോളം ബിസിനസ് സ്ഥാപനങ്ങള്‍ അവരുടെ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടിയിലേക്ക് നീങ്ങുന്നതായി സര്‍വേ ഫലം
📰✈️കശ്മീരിലെ ടെലികോം നിയന്ത്രണം അട്ടിമറിക്കാന്‍ ഇമ്രാന്‍ഖാന്‍ പദ്ധതിയിടുന്നതായി രഹസ്യ റിപ്പോര്‍ട്ട് . നിയന്ത്രണ രേഖയ്ക്ക് സമീപം പുതിയ ടവറുകള്‍ സ്ഥാപിച്ചും നിലവിലുള്ള ടവറുകളുടെ ശേഷി വര്‍ധിപ്പിച്ചും കശ്മീരില്‍ മൊബൈല്‍ സേവനം ലഭ്യമാക്കാനുള്ള പദ്ധതികള്‍ പാകിസ്ഥാന്‍ തയ്യാറാക്കുകയാണെന്നാണ് റിപ്പോര്‍ട്ട്
📰✈️ഇസ്ലാം ഭീകരതയ്ക്കെതിരായ നീക്കങ്ങള്‍ പെട്ടെന്ന് ആരംഭിച്ചതല്ലെന്ന് വ്യക്തമാക്കി ഫ്രാന്‍സ് . ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ അടച്ചു പൂട്ടിയത് 73 മുസ്ലീം പള്ളികളും ,മതപഠന ശാലകളുമാണെന്ന് ആഭ്യന്തര മന്ത്രി ഗിറാള്‍ഡ് ഡര്‍മാനന്‍ വ്യക്തമാക്കി
📰✈️ഇസ്രായേല്‍, ബഹ്റൈന്‍ നയതന്ത്ര ബന്ധത്തിന് ഔദ്യോഗിക തുടക്കം കുറിച്ചു
📰✈️കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സമ്ബര്‍ക്കം കുറയ്ക്കാനും യാത്ര ഒഴിവാക്കാനും ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
📰✈️ഈജിപ്തില്‍ ലുലു ഗ്രൂപ്പ് നടപ്പാക്കുന്ന പദ്ധതികളില്‍ 7500 കോടി നിക്ഷേപിക്കാന്‍ അബൂദബി ഭരണകൂടം
🎖️⚽🏏🥍🏸🏑🥉
കായിക വാർത്തകൾ
📰⚽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ലീഡ്‌സിനെതിരെ വോൾവ് സിന് ജയം, വെസ്റ്റ്ബ്രോമിച്ച് – ബേൺലി മത്സരം ഗോൾ രഹിത സമനില
📰🏏 ഐ പി എൽ: ചെന്നൈക്ക് സീസണിലെ ഏഴാം തോൽവി , രാജസ്ഥാൻ തോൽപ്പിച്ചത് 7 വിക്കറ്റിന്
📰⚽കഴിഞ്ഞ ദിവസം എവര്‍ട്ടനെതിരെ നടന്ന പ്രിമിയര്‍ ലീഗ് മത്സരത്തിനിടെ കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റ ലിവര്‍പൂള്‍ ക്ളബിന്റെ സൂപ്പര്‍ ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ഡിക്കിന് ഈ സീസണില്‍ ഇനി കളത്തിലിറങ്ങാന്‍ കഴിയില്ല.
📰🏏മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ബയോപിക് ആയി ഒരുങ്ങുന്ന ചിത്രം ‘800’ല്‍ നിന്നും നടന്‍ വിജയ് സേതുപതി പിന്‍മാറി.