ഇസ്രായേലുമായുള്ള സമാധാന കരാറിന് യു.എ ഇ മന്ത്രി സഭയുടെ അംഗീകാരം

0
125

അബുദബി: ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചുകൊണ്ട് യുഎസ് മധ്യസ്ഥതയിലുണ്ടാക്കിയ സമാധാന കരാറിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. ഇരുരാജ്യങ്ങളും തമ്മില്‍ പൂര്‍ണ നയതന്ത്ര ബന്ധം ആരംഭിക്കാനുള്ള തീരുമാനത്തിനും ഇതോടെ യുഎഇയുടെ ഔദ്യോഗിക അംഗീകാരമായി. കഴിഞ്ഞ മാസമാണ് വാഷിങ്ടണില്‍വച്ച്‌ യുഎഇയും ബഹ്‌റയ്‌നും ഇസ്രയേലുമായി കരാറില്‍ ഒപ്പുവെച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം കരാര്‍ സംബന്ധമായ ഭരണഘടനാ നടപടികള്‍ തുടങ്ങാനും സമാധാന കരാറിന് അംഗീകാരം നല്‍കിക്കൊണ്ട് ഫെഡറല്‍ ഉത്തരവ് പുറപ്പെടുവിക്കാനും നിര്‍ദേശം നല്‍കി. സമാധാനത്തിനും സ്ഥിരതയ്ക്കുമുള്ള വഴി തുറക്കുന്നതാവും കരാറെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. പുരോഗതിയിലേക്ക് കുതിക്കാനുള്ള രാജ്യത്തിന്റെ താത്പര്യത്തിന് അനുഗുണമാവും തീരുമാനം.

സാമ്ബത്തിക, സാംസ്‌കാരിക, വിജ്ഞാന രംഗങ്ങളില്‍ പുരോഗതിയിലേക്കുള്ള പടവായിമാറുമെന്നും യോഗം വിലയിരുത്തി. ഇസ്രായേലുമായി കരാര്‍ ഒപ്പുവച്ചതിനു പിന്നാലെ ഇരു രാജ്യങ്ങളും ചരക്കു ഗതാഗതവും വ്യോമ ഗതാഗതവും ആരംഭിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here