കോവിഡ് പ്രതിസന്ധി : കേരളത്തിൽ കൂടുതൽ ഇളവുകൾ

0
90

തിരുവനന്തപുരം: നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ട്യൂഷന്‍ സെന്ററുകള്‍, കംപ്യൂട്ടര്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍ എന്നിവയ്ക്കാണു പ്രവര്‍ത്തനാനുമതി.

 

വിദ്യാര്‍ഥികളുടെ എണ്ണം ഹാളിന്റെ ശേഷിയുടെ 50 ശതമാനമോ അല്ലെങ്കില്‍ 100 വ്യക്തികളായോ പരിമിതപ്പെടുത്തണം. ശാരീരിക അകലം, മാസ്‌ക്, തുടങ്ങിയ പൊതു കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവ് പറയുന്നു.

 

അതേസമയം സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.കല്യാണ വീടുകളില്‍ 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കുമാണ് പ്രവേശനം. പൊതുയോഗങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here