വാഷിംങ്ടണ്‍: അമേരിക്കയില്‍ 538 അംഗങ്ങളുള്ള ഇലക്ടറല്‍ കോളേജ് പുതിയ പ്രസിഡന്റായി ജോ ബൈഡനെയും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസിനെയും ഔദ്യോഗികമായി തെരഞ്ഞെടുത്തു. വെല്ലുവിളികള്‍ക്കിടയിലും ജനാധിപത്യ പ്രക്രിയ വിജയിച്ചതില്‍ അഭിമാനമുണ്ടെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന് പ്രതികരിച്ചു.
ഇതോടെ നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും നിയുക്ത പ്രസിഡന്റ് ജോ ബൈഡനും ലഭിച്ച ഇലക്ടറല്‍ വോട്ടുകള്‍ സംബന്ധിച്ച് ഔദ്യോഗിക കണക്കുകളായി. ജോ ബൈഡന് 306 ഇലക്ടറല്‍ വോട്ടുകളാണ് ആകെ ലഭിച്ചതെന്ന് അമേരിക്കന്‍ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം, ട്രംപിന് വെറും 232 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് നേടാനായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
നേരത്തെ, വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ ആരോപിച്ച് ഡോണള്‍ഡ് ട്രംപ് കോടതിയെ വരെ സമീപിച്ചിരുന്നു. എന്നാല്‍, ട്രംപും അനുകൂലികളും നല്കിയ മുഴുവന്‍ ഹര്‍ജികളും കോടതി തള്ളുകയാണുണ്ടായത്.