ന്യൂദല്‍ഹി: ആം ആദ്മി ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍ തള്ളി ബി ജെ പി. ബി ജെ പിയുടെ പോരാട്ടം കോണ്‍ഗ്രസിനോടാണ് എന്ന് ഗുജറാത്ത് ബി ജെ പി ജനറല്‍ സെക്രട്ടറി പ്രദീപ്സിംഗ് വഗേല പറഞ്ഞു. ബി ഡെ പി അധ്യക്ഷന്‍ ജെ പി നദ്ദയുടെ ദ്വിദിന ഗുജറാത്ത് സന്ദര്‍ശനത്തിന് മുന്നോടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗുജറാത്തിലെ ആം ആദ്മിയുടെ രംഗപ്രവേശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് പോരാട്ടം ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ മാത്രമാണ് എന്നായിരുന്നു പ്രദീപ്സിംഗ് വഗേല പറഞ്ഞത്. ചൊവ്വാഴ്ച മുതല്‍ രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനായാണ് ജെപി നദ്ദ എത്തുന്നത്.
‘ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം. മുന്‍കാലങ്ങളില്‍ മറ്റ് പല പാര്‍ട്ടികളും ഗുജറാത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ വന്നിരുന്നു. എന്നാല്‍ അവരൊന്നും അതിജീവിച്ചില്ല. ബി ജെ പിയും കോണ്‍ഗ്രസും തമ്മിലാണ് ഇവിടെ പോരാട്ടം, ഇത്തവണയും കോണ്‍ഗ്രസാണ്. ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും, പ്രദീപ് സിംഗ് വഗേല പറഞ്ഞു.