തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘം തള്ളി. ഫാനില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണെമന്ന് പോലീസ് പറഞ്ഞു. അടഞ്ഞു കിടന്ന ഓഫീസില്‍ ഫാന്‍ നിരന്തരമായി കറങ്ങുകയും കോയില്‍ ചൂടായി സ്പാര്‍ക്കുണ്ടാകുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
വയറിന്റെ ഇന്‍സുലേഷന്‍ പോയതാണ് തമ്മില്‍ ഉരയാന്‍ കാരണം. സ്പാര്‍ക്കില്‍ നിന്ന് തീ ഫാനിലേക്ക് പടരുകയും ഫാനിലെ പ്ലാസ്റ്റിക് വസ്തുക്കള്‍ തീപിടിച്ച് ഫയലിലേക്ക് വീണ് തീപിടിക്കുകയും ചെയ്തു ഇത് സാധൂകരിക്കുന്ന ഗ്രാഫിക്കല്‍ ചിത്രീകരണം പോലീസ് പുറത്തുവിട്ടു.
തീപിടിത്തം ഉണ്ടായ സമീപ ദിവസങ്ങളില്‍ തന്നെ ഇത് തയ്യാറാക്കിയിരുന്നു.കത്തിയ ഫാനിന്റെ ഭാഗങ്ങള്‍, ഉരുകിയ ഭാഗം, മോട്ടര്‍ എന്നിവ ഫോറന്‍സിക് ലാബ് പരിശോധിച്ചിരുന്നു.ഫാന്‍ ഉരുകിയെങ്കിലും കാരണം വ്യക്തമല്ലെന്നും തീപിടിത്തം നടന്ന സ്ഥലത്തുനിന്ന് കുറച്ച് മാറി രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ ഉണ്ട്.കഴിഞ്ഞ ഓഗസ്റ്റ് 25-നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിനുകീഴിലെ പ്രോട്ടാകോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്.