മാ​ലി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം ബൗ​ബ​ക്ക​ർ കെ​യ്റ്റ രാ​ജി​വ​ച്ചു

0
123

ബ​മാ​കോ: മാ​ലി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം ബൗ​ബ​ക്ക​ർ കെ​യ്റ്റ രാ​ജി​വ​ച്ചു.ഭ​ര​ണ​കൂ​ട​വും പാ​ർ​ല​മെ​ന്‍റും പി​രി​ച്ചു​വി​ടു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച അ​ദ്ദേ​ഹ​ത്തെ സൈ​ന്യം ത​ട​വി​ലാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജി.

താ​ൻ ഭ​ര​ണ​ത്തി​ൽ തു​ട​രു​ന്ന​തു കാ​ര​ണം രാ​ജ്യ​ത്ത് ര​ക്ത​ചൊ​രി​ച്ചി​ൽ ഉ​ണ്ടാ​ക​രു​തെ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണ് ഇ​ബ്രാ​ഹിം ബൗ​ബ​ക്ക​ർ കെ​യ്റ്റ രാ​ജി​വ​യ്ക്കു​ന്ന വി​വ​രം പ്ര​ഖ്യാ​പി​ച്ച​ത്. സൈന്യത്തിലെ ചില വിഭാഗങ്ങള്‍ക്ക് അവരുടെ ഇടപെടലില്‍ ഇതെല്ലാം അവസാനിപ്പിക്കണം എന്നാണ് ആഗ്രഹം അതിനാല്‍ തന്നെ എനിക്ക് വേറെ വഴികള്‍ ഒന്നുമില്ല -ബൗ​ബ​ക്ക​ർ കെ​യ്റ്റ രാജിയെക്കുറിച്ച് പറഞ്ഞു.

തലസ്ഥാനമായ ബ​മാ​കോയ്ക്ക് പുറത്ത് ഒരു സൈനിക താവളത്തിലാണ് കെ​യ്റ്റയെ സൈന്യം തടവിലാക്കിയിരിക്കുന്നത്.നേരത്തെ സൈന്യത്തിന്‍റെ കസ്റ്റഡിയില്‍ ഉള്ള പ്രസിഡന്‍റിന്‍റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇ​ബ്രാ​ഹിം ബൗ​ബ​ക്ക​ർ കെ​യ്റ്റ ആയുധമേന്തിയ കുറച്ച് സൈനികരുടെ നടുവില്‍ ഇരിക്കുന്ന ഈ വീഡിയോ ദൃശ്യത്തിന്‍റെ ആധികാരികത വ്യക്തമല്ലെന്നാണ് റോയിട്ടേര്‍സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ഒരു മാസത്തോളമായി ഇ​ബ്രാ​ഹിം ബൗ​ബ​ക്ക​ർ കെ​യ്റ്റയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് കനത്ത പ്രക്ഷോഭം അരങ്ങേറുകയാണ്. ഇത് രാജ്യത്തെ സുരക്ഷ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലേക്ക് വളര്‍ന്നിരുന്നു. രാ

LEAVE A REPLY

Please enter your comment!
Please enter your name here