തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് 45 ലക്ഷം രൂപ കൂടി പിടിച്ചെടുത്തു. തലസ്ഥാനത്തെ എസ്ബിഐ ബാങ്ക് ലോക്കറിൽ നിന്നാണ് സ്ഥിര നിക്ഷേപമായി സൂക്ഷിച്ച തുക കണ്ടെത്തിയത്. സ്വപ്നയുടെ പേരിലുള്ള ഫിക്സസ് ഡിപ്പോസിറ്റ് മരവിപ്പിക്കാനും ബാങ്കുകൾക്ക് കസ്റ്റംസ് നിർദേശം നൽകി.
കഴിഞ്ഞ ദിവസം സ്വപ്നയിൽനിന്നും ഒരു കോടി രൂപയും ഒരു കിലോ സ്വർണവും എൻഐഎ പിടിച്ചെടുത്തിരുന്നു. വീട്ടിലും ലോക്കറിലും നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും പിടിച്ചെടുത്തത്.