സൗദിയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നാല് ദിവസമായി ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും. അസീര്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലാണ് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടത്.
വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളായ അബഹ, ഖമീസ് മുശൈത്ത്, സറാത്ത് ഉബൈദ, വാദിയാന്‍, അല്‍നമാസ്, തനൂമ, ബല്ലസ്മര്‍ എന്നിവിടങ്ങളിലാണ് ദിവസങ്ങളായി മഴ പെയ്യുന്നത്. ഇതോടെ താഴ് വാരങ്ങളിലെ അരുവികളും ഡാമുകളും കരകവിഞ്ഞൊഴുകി.
മഴയോടൊപ്പം ശക്തമായി ഇടിമിന്നലും ആലിപ്പഴ വര്‍ഷവും അനുഭവപ്പെടുന്നുണ്ട്. മഴയുടെ ഇടവേളകളില്‍ അനുഭവപ്പെടുന്ന കോടമഞ്ഞും സന്ദര്‍ശകര്‍ക്ക് ഹരം പകരുന്നുണ്ട്.