ന്യൂഡൽഹി: ഡൽഹിയിൽ ആരംഭിച്ച ജി20 ഉച്ചക്കോടിയിലും ‘ഇന്ത്യ’ക്ക് പകരം രേഖപ്പെടുത്തിയത് ‘ഭാരത്’. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിലാണ് ഭാരതത്തിന്റെ ബോർഡ് പ്രത്യക്ഷപ്പെട്ടത്. ഭാരതത്തിന്റെ രാഷ്ട്രതലവൻ എന്നാണ് മോദിയെ ബോർഡിൽ വിശേഷിപ്പിച്ചിരിക്കുന്നത്. നേരത്തെ ജി20 ഉച്ചക്കോടിക്ക് മുമ്പ് പ്രസിഡന്റ് ദ്രൗപതി മുർമ്മുവിന്റെ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിലും ഭാരത് പ്രത്യക്ഷപ്പെട്ടിരുന്നു. ക്ഷണക്കത്തിൽ ’പ്രസിഡന്റ് ഓഫ് ഭാരത്’ എന്നായിരുന്നു മുർമ്മുവിനെ വിശേഷിപ്പിച്ചിരുന്നത്. ഇതിനിടെയാണ് ജി20 ഉച്ചകോടി വേദിയിലും ഭാരത് പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്.
ഇന്ത്യൻ ഭരണഘടനയിൽ ‘ഭാരത്’ എന്ന പദം വ്യക്തമായി ഉപയോഗിച്ചിട്ടുണ്ടെന്നും അതിനാൽ ദേശീയ അന്തർദേശീയ വേദികളിൽ ഇത് പരസ്പരം ഉപയോഗിക്കാമെന്നും ബിജെപിയും സഖ്യകക്ഷികളും അഭിപ്രായപ്പെടുമ്പോൾ, പ്രതിപക്ഷത്തിന്റെ സ്വാധീനം ഇല്ലാതാക്കാനാണ് ഇത് ചെയ്യുന്നതെന്ന് I.N.D.I.A എന്ന് പേരിട്ടിരിക്കുന്ന പ്രതിപക്ഷ സഖ്യം ആരോപിക്കുന്നു.