നരകത്തിലേക്കോ പാകിസ്ഥാനിലേക്കോ പോകാനുള്ള ഒരു വഴി മാത്രമുണ്ടെങ്കിൽ താൻ നരകത്തിലേക്ക് പോകാനാണ് ഇഷ്ടപ്പെടുന്നതെന്ന് പ്രശസ്ത ബോളിവുഡ് ഗാനരചിയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. ശിവസേന (യുബിടി) എംപി സഞ്ജയ് റൗത്തിന്റെ പുതിയ പുസ്തകമായ നർക്കത്‌ല സ്വർഗിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ തുറന്ന കാഴ്ചപ്പാടുകൾ കാരണം പലപ്പോഴും തനിക്ക് നേരിടേണ്ടി വന്ന വിദ്വേഷത്തെക്കുറിച്ച് ജാവേദ് അക്തർ സംസാരിച്ചു.
“ഒരു സമുദായത്തിൽ നിന്ന് മാത്രമല്ല, ഹിന്ദുക്കളിൽ നിന്നും മുസ്ലീങ്ങളിൽ നിന്നും, രണ്ട് വശത്തുനിന്നുമുള്ള ആളുകൾ എന്നെ അധിക്ഷേപിക്കുന്നു. ഒരാൾ എന്നെ കാഫിർ (അവിശ്വാസി) എന്ന് വിളിക്കുന്നു, ഞാൻ നരകത്തിൽ പോകുമെന്ന് പറയുന്നു. മറ്റൊരാൾ എന്നെ ജിഹാദി എന്ന് വിളിക്കുന്നു, എന്നോട് പാകിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെടുന്നു. അതിനാൽ, എനിക്ക് നരകത്തിലേക്കോ പാകിസ്ഥാനിലേക്കോ പോകാനുള്ള ഒരു വഴി മാത്രമുണ്ടെങ്കിൽ, ഞാൻ നരകത്തിലേക്ക് പോകാനാണ് ഇഷ്ടപ്പെടുന്നത്,” അദ്ദേഹം പറഞ്ഞു.
അതേ സമയം പലരും തന്നെ പിന്തുണയ്ക്കുകയും പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്നിരുന്നാലും, തീവ്രവാദികളിൽ നിന്നുള്ള പീഡനം തന്റെ ജീവിതത്തിന്റെ സ്ഥിരമായ ഭാഗമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.2010 മുതൽ 2016 വരെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ആറ് വർഷം രാജ്യസഭാംഗമായിരുന്നു ജാവേദ് അക്തർ.