ജി 20 സമ്മേളനത്തിന്റെ പേര് പറഞ്ഞ് ദില്ലിയിലെ പാവപ്പെട്ടവര്‍ താമസിക്കുന്ന ചേരികള്‍ കെട്ടിമറച്ചിരിക്കുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി.
നിങ്ങളെ ആരും കാണാന്‍ പാടില്ല, ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളവര്‍ എന്നു പറയുന്നതിലും വലിയ പൗരാവകാശ ലംഘനം എന്തുണ്ടെന്നും നരേന്ദ്ര മോദിക്കുള്ള അത്രതന്നെ പൗരാവകാശം ഉള്ള മനുഷ്യര്‍ ആണ് ഇവരുമെന്നും എം എം ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
വരുന്ന അതിഥികള്‍ കാണാതെ പടുതകെട്ടി മറയ്‌ക്കേണ്ട അശ്രീകരങ്ങള്‍ ആണ് ഇന്ത്യാ രാജ്യത്തെ ഈ പൗരര്‍ എന്ന് പറയുന്നത്ര അപമാനിക്കല്‍ വേറെ എന്താണെന്നും അദ്ദേഹം ചോദിച്ചു.
തെരുവില്‍ ഉറങ്ങുന്നവരെയും ഭിക്ഷക്കാരെയും ഒക്കെ പൊലീസ് പിടികൂടി ദില്ലിക്ക് പുറത്ത് കൊണ്ടു വിട്ടു. തെരുവ് നായ്ക്കളെയും ഇങ്ങനെ തന്നെ ചെയ്തു. ഈ മനുഷ്യര്‍ക്ക് കൊടുക്കുന്ന വിലയില്‍ നിന്ന് കാണണം പാവപ്പെട്ടവരോടുള്ള മോദിയുടെ സമീപനം. ഈ മനുഷ്യര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഒരു ദിവസം വരിക തന്നെ ചെയ്യും. അന്ന് പ്രജാപതിയുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ ആയിരിക്കുമെന്നും എം എ ബേബി ഓര്‍മ്മിപ്പിച്ചു.