കളമശ്ശേരി മെട്രോ സ്റ്റേഷനില്‍ നിന്ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കും ഇന്‍ഫോപാര്‍ക്കിലേക്കും ഫീഡര്‍ സര്‍വീസുകള്‍ ആരംഭിച്ചു.
പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ സര്‍വീസുകള്‍ വിജയം കണ്ടതോടെയാണ് സ്ഥിരമായി തന്നെ സര്‍വീസുകള്‍ നടത്താന്‍ സമ്മതമാണെന്ന് കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റഡ് അറിയിച്ചത്.
പുതിയ ഫീഡര്‍ സര്‍വീസുകള്‍ വരുന്നതോടെ പ്രദേശത്തെ ഐ ടി മേഖലയിലുള്‍പ്പെടെയുള്ള ജീവനക്കാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും രോഗികളുടെയും മറ്റ് തൊഴിലാളികളുടെയും വിദ്യാര്‍ത്ഥികളുടേയും യാത്ര എളുപ്പമാകും. മെട്രോ ഫീഡര്‍ സര്‍വീസ് വിപുലപ്പെടുന്നതിലൂടെ നഗരങ്ങളില്‍ സ്വകാര്യവാഹനങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്താനും പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും സാധിക്കുമെന്നാണ് കരുതുന്നത്.