കണ്ണൂർ: പയ്യാവൂരിൽ മക്കൾക്ക് ഐസ്ക്രീമിൽ വിഷം നൽകി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിൽ ഇളയകുട്ടി അൻസീല മരിച്ചു. മൂത്ത മകളും, അമ്മയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ആഗസ്റ്റ് 27ന് രാത്രിയാണ് സംഭവം നടക്കുന്നത്. പിറ്റേന്ന് രാവിലെ ഇളയ മകൾ അൻസീല അബോധാവസ്ഥയിലായതോടെ അമ്മ സ്വപന തന്നെയാണ് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പയ്യാവൂരിൽ ടെക്സ്റ്റൈൽ കട ഉടമയായ സ്വപ്ന വീട് വാങ്ങാനും, സ്ഥലം വാങ്ങാനുമായി പണം കടം വാങ്ങിയിരുന്നു. കച്ചവടം മോശമായതോടെ തിരിച്ചടവ് മുടങ്ങിയിരുന്നു . ഇതാകാം ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.ഇവരുടെ ഭർത്താവ് അനീഷ് വിദേശത്താണ്.