ചെന്നൈ: കൊവിഡ് ബാധിച്ച് ശ്വാസകോശം തകർന്ന യുവാവിന്റെ ശ്വാസകോശം മാറ്റിവച്ചു. ഏഷ്യയിലെ തന്നെ ആദ്യ സംഭവമാണിത്. എംജിഎം ഹെൽത്ത് കെയറിലെ വിദഗ്ധരായ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‌ക മരണം സംഭവിച്ച ചെന്നൈ സ്വദേശിയായ മുപ്പത്തിനാലുകാരന്റെ ശ്വാസകോശമാണ് കൊവിഡ് രോഗിക്ക് മാറ്റിവച്ചത്.
ജൂൺ എട്ടിനാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് ശ്വാസകോശത്തിന്റെ അവസ്ഥ മോശമാവുകയും ജൂൺ ഇരുപതോടെ ഇദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു . രോഗി ഐസിയുവിൽ സുഖം പ്രാപിച്ചുവരികയാണെന്ന് ഡോക്ടർമാർ പറഞ്ഞു.