പുതുക്കാട്
പറമ്ബിക്കുളം മാതൃകയില്‍ ഇക്കോ ടൂറിസം പദ്ധതി ചിമ്മിനിയിലും വരുന്നു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ ടൂറിസം, തദ്ദേശം, ജലവിഭവ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
വിനോദസഞ്ചാരികള്‍ക്ക് താമസവും ഭക്ഷണവും ട്രക്കിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഉദ്യാനം, കൊട്ടവഞ്ചി യാത്ര, കോണ്‍ഫറന്‍സ് സൗകര്യങ്ങള്‍ എന്നിവ നിര്‍ദിഷ്ട ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി അനുമതിക്കായി സമര്‍പ്പിച്ചു. പദ്ധതി നടപ്പാക്കുന്നതുസംബന്ധിച്ച് വനം മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കെ കെ രാമചന്ദ്രന്‍ എംഎല്‍എ, പിസിസിഎഫുമാരായ ഗംഗാ സിങ്, ഇ പ്രദീപ് കുമാര്‍, പ്രമോദ് കൃഷ്ണന്‍, കലക്ടര്‍ ഹരിത വി കുമാര്‍, രാജു കെ ഫ്രാന്‍സിസ്, ടൂറിസം അഡിഷണല്‍ സെക്രട്ടറി ഇ കെ സുരേഷ് കുമാര്‍, പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി എം പ്രഭു, ഡിടിപിസി സെക്രട്ടറി ഡോ. ജോബി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. ചിമ്മിനി ഇക്കോ ടൂറിസം ഫോറസ്റ്റ് മാനേജ്മെന്റ് പ്ലാന്‍ ഒരു മാസത്തിനകം വനം വകുപ്പിന്റെ ക്ലിയറന്‍സോടെ സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. പ്ലാനിന്റെ അന്തിമ തീരുമാനമെടുക്കുന്നതിനു മുമ്ബ് ഇക്കോ ടൂറിസം ഡയറക്ടര്‍ക്കു പരിശോധനയ്‌ക്ക് കൈമാറും. 24 ന് ഇക്കോ ടൂറിസം ഡയറക്ടറുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തും.