കൊല്ലം: കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അൽ ഷാനി സലീം(31)ആണ് മരിച്ചത്.
ഗൾഫിൽ നിന്നും കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ സലീം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എന്നാൽ ഇയാളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.