വിദ്യ സമർപ്പിച്ച വ്യാജരേഖ കണ്ടെടുത്തു.

0
89

പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ സമർപ്പിച്ച വ്യാജരേഖ അഗളി പൊലീസ് കണ്ടെടുത്തു. പാലാരിവട്ടത്തെ ഇൻ്റർനെറ്റ് കഫേയിൽ നിന്നാണ് വ്യാജരേഖയുടെ പ്രിൻ്റ് കണ്ടെടുത്തത്. ഇവിടെ നിന്നാണ് വിദ്യ വ്യാജരേഖയുടെ പ്രിൻ്റ് എടുത്തതെന്നും പൊലീസ് കണ്ടെത്തി. കഫേ ഉടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഗൂഗിളിൻ്റെ സഹായത്തോടെയാണ് വിദ്യയുടെ ഫോണിൽ നിന്ന് വിവരങ്ങൾ വീണ്ടെടുത്തത്. അട്ടപ്പാടി കേസിൽ ഈ മാസം തന്നെ കുറ്റപത്രം സമർപ്പിക്കും.

സർട്ടിഫിക്കറ്റ് നിർമിച്ചത് ഫോണിലൂടെയാണെന്നും  ആ ഫോൺ തകരാർ സംഭവിച്ച് ഉപേക്ഷിച്ചുവെന്നും വിദ്യ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈൽ ഫോണിൽ ആരുടേയും സഹായമില്ലാതെ ആണെന്നും ഒറിജിനൽ നശിപ്പിച്ചുവെന്നും വിദ്യ പൊലീസിനോട് സമ്മതിച്ചിരുന്നു. വ്യാജരേഖയുടെ അസ്സൽ പകർപ്പ് നശിപ്പിച്ചെന്നാണ് വിദ്യ പൊലീസിനോട് പറഞ്ഞത്. മൊബൈൽ ഫോണിൽ വ്യാജ രേഖ നിർമ്മിച്ച് അവ അക്ഷയ സെന്‍ററിലേക്ക് മെയിൽ അയക്കുകയായിരുന്നെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, പാലാരിവട്ടത്തെ ഈ കഫേ ഒരു വർഷം മുമ്പ് പൂട്ടി പോയിരുന്നു. ഇപ്പോള്‍ കഫേയുടെ ഉടമയെ കമ്ടെത്തിയാള്‍ പൊലീസ്  വ്യാജരേഖയുടെ പ്രിൻ്റ് കണ്ടെടുത്തയത്.

LEAVE A REPLY

Please enter your comment!
Please enter your name here