‘അഭിമാനം’, വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് ഷാരൂഖ് ഖാൻ.

0
74

ഷാരൂഖ് ഖാൻ നായകനായി വേഷമിടുന്ന ചിത്രമായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് ‘ജവാനാ’ണ്. ‘ജവാനി’ല്‍ നയൻതാരയാണ് നായികയായി എത്തുന്നത്. ‘ജവാൻ’ എന്ന സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ‘ജവാനി’ല്‍ തന്റെ സഹ താരമായ വിജയ് സേതുപതിയോടുള്ള സ്‍നേഹം ഒരു കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ.

വിജയ് സേതുപതി ‘ജവാന്റെ’ ടീസര്‍ പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഷാരൂഖ് നന്ദി പറഞ്ഞ് എത്തിയിരിക്കുന്നത്. സർ നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ട്. സെറ്റിൽ വച്ച് കുറച്ച് തമിഴ് പഠിപ്പിച്ചതിനും  രുചികരമായ ഭക്ഷണത്തിനും നന്ദി, ലവ് യു നൻബാ എന്നാണ് ഷാരൂഖ് ഖാൻ എഴുതിയിരിക്കുന്നത്. അറ്റ്‍ലി ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ‘ജവാൻ’.

LEAVE A REPLY

Please enter your comment!
Please enter your name here