ജനപങ്കളിത്തത്തോടെ ജൈവ മാലിന്യം പൂർണ്ണമായും ശാസ്ത്രീയമായി സംസ്കരിക്കാനുള്ള പൈലറ്റ് പദ്ധതി വിഭാവനം ചെയ്ത് IFSE

0
264

ഒറ്റപ്പാലം:  IFSE യുമായി സഹകരിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ജൈവ മാലിന്യ മുക്ത വാർഡ് ആക്കി മാറ്റാൻ ഒറ്റപ്പാലം നഗരസഭയിലെ, കണ്ണിയമ്പുറം തെരുവ് വാർഡ്   ( 27 ആം വാർഡ് ) തയ്യാറായതിന്റെ അടിസ്ഥാനത്തിൽ,  ഇവിടെ ആരംഭിക്കുന്ന  ജൈവ മാലിന്യ സംസ്കരണത്തിന്റെ  “പൈലറ്റ് പ്രൊജക്റ്റ്”,  2022 നവംബർ  12 ന്, നഗര സഭാധ്യക്ഷ ശ്രീമതി കെ. ജാനകിദേവി   ഉൽഘാടനം   ചെയ്തു.  425 വീടുകൾ അടങ്ങുന്ന ഈ വാർഡിലെ  എല്ലാ വീട്ടിലും, മറ്റ് സ്ഥാപനങ്ങളിലും,  ഈ  വാർഡിന്റെ  കൗൺസിലറായ ശ്രി M മണികണ്ഠന്റെ  സഹായ, സഹകരണത്തോടെ ഈ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു.    ജൈവ മാലിന്യ സംസ്കരണം മുഖ മുദ്രയാക്കി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഫൌണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെൻറ്  (ഐ എഫ് എസ് ഇ)  എന്ന സംഘടനയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.  വൃത്തിയും  വെടിപ്പുമുള്ള ഹരിതാഭമായ  കേരളം തിരിച്ചു പിടിക്കുക,  ഈ നാട്ടിലെ മണ്ണിനെയും, ജലത്തെയും, വായുവിനെയും ശുദ്ധീകരിക്കുക  എന്ന ആശയം,     ഉത്തരവാദിത്വബോധമുള്ള ജനതയുടെ പങ്കാളിത്തത്തോടെ  നടപ്പിലാക്കുക എന്നതാണ് IFSE യുടെ ജൈവ മാലിന്യ സംസ്കരണ കർമ്മ പദ്ധതിയുടെ ലക്ഷ്യം.

സാമൂഹിക ശാക്തീകരണത്തിനുള്ള ഒരു അന്തർദേശീയ സംരംഭകത്വം”  എന്ന ആശയത്തെ ആസ്പദമാക്കി കേരളത്തിൽ പ്രവർത്തിച്ചു വരുന്ന IFSE എന്ന സംഘടന 2022 നവംബർ 12, 13  തീയതികളിൽ  കണ്ണിയാമ്പുറം, മാരിയമ്മൻ കല്യാണ മണ്ഡപത്തിൽ, കേരളത്തിലെ  വിവിധ ജില്ലകളിൽ നിന്നുള്ള  IFSE  യുടെ,   WMTC  (Waste Management Technicians and Consultants) ക്ക് വേണ്ടി സംഘടിപ്പിച്ച രണ്ടു ദിവസത്തെ ട്രെയിനിംഗ്  പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി ഉൽഘാടനം  ചെയ്തത്.

ഉത്ഘാടന ചടങ്ങിൽ, ഇന്ത്യയിലെ ഏറ്റവും നല്ല പോലീസ് സ്റ്റേഷൻ ആയി തിരഞ്ഞെടുക്കപ്പെട്ട ഒറ്റപ്പാലം പോലീസ് സ്റ്റേഷനെയും , 10 ഹരിത കർമ്മ സേന പ്രവർത്തകരെയും,  മാലിന്യ സംസ്കരണത്തിൽ മാതൃകയായ അമേരിക്കൻ സ്വദേശിനി ട്രീവ പാടത്തിനെയും ആദരിച്ചു. IFSE യുടെ പ്രസിഡന്റ്, അഡ്വ. R.V  സിമിരാജ്‌  എല്ലാവര്ക്കും ആദരവ് നൽകി .  ശ്രി മഹേഷ് ഐ (ഡിജിറ്റൽ മീഡിയ മിഷൻ ചെയർമാൻ ) അധ്യക്ഷനായ ഈ വേദിയിൽ,  ഒറ്റപ്പാലം എസ് ,. ഐ . വി. എൽ. ഷിജു,, സുജിത,  ലത (കുടുംബശ്രീ ചെയർപേഴ്സൺമാർ ) , എം. മണികണ്ഠൻ (വാർഡ്  കൗൺസിലർ),   റുമാന നവാബ്‌ജൻ ജൗഹർ  (സ്റ്റേറ്റ് പ്രസിഡന്റ്, പോൾട്രി ഫാർമേഴ്‌സ് ഡെവലെപ്മെന്റ്  സൊസൈറ്റി) രാധാകൃഷ്ണൻ തിരുവടി (ഡിസ്ട്രിക്ട് സൂപ്പർവൈസർ IFSE, പാലക്കാട്), തുടങ്ങിയവർ  സംസാരിച്ചു.

തുടർന്ന് IFSE യുടെ പ്രൊഫഷണൽ  ട്രൈനിംഗ്  ക്യാമ്പ്  (Skill Development Training,  Modern Bio Waste Management, SST & Agro Solutions) എന്ന വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി. ശ്രി ഗണേശൻ കെ.,  (സെക്രെട്ടറി  IFSE)  ശ്രി തോമസ്  എൻ . സി. (ടെക്നിക്കൽ ഡയറക്ടർ – TOFCO ), അഡ്വ. പരമേശ്വരൻ (സോഷ്യൽ വെൽഫെയർ സൊസൈറ്റി IFSE ) എന്നിവർ IFSE യുടെ WMTC സ്റ്റാഫിന്  മാലിന്യ സംസ്കരണത്തെ സംബന്ധിച്ചുള്ള  ശാസ്ത്രീയവും, നിയമപരവുമായ വിഷയങ്ങളിൽ    ക്ലാസുകൾ  എടുക്കുകയും, പരിശീലനം നൽകുകയും ചെയ്തു. ട്രെയിനിംഗ് ക്യാമ്പിൽ പങ്കെടുത്തവർക്ക് IFSE യുടെ പ്രൊഫഷണൽ  സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here