ശ്രീനഗര്‍: കാഷ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ രൂപവത്കരിച്ച പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷ(പിഎജിഡി)നില് കോണ്‍ഗ്രസ് പാര്‍ട്ടിയും ചേര്‍ന്നു. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ വീട്ടില്‍ ഇന്നലെ ചേര്‍ന്ന ഗുപ്കാര്‍ യോഗത്തില്‍ രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു.
നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള നേതൃത്വം നല്കുന്ന ഗുപ്കാര്സഖ്യത്തിന്റെ വൈസ് ചെയര്മാന് മെഹ്ബൂബയാണ്.സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയാണ് കണ്‍വീനര്‍.
തങ്ങള്‍ സഖ്യത്തിനൊപ്പം നിലകൊള്ളുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി മോംഗ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങളൊന്നും ചര്ച്ചയിലുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡിഡിസി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും സഖ്യത്തില്‍ ഉള്‍പ്പെടുത്തുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് നാസിര്‍ അസ്ലം വാനി പറഞ്ഞു.