കെജിഎഫിലൂടെ രാജ്യമൊട്ടാകെ ആരാധകരെ സൃഷ്‌ടിച്ച റോക്കിങ് സ്റ്റാർ യാഷിന്റെ പുതിയ ചിത്രം ടോക്സിക്കിന്റെ സ്പെഷ്യൽ ഗ്ലിമ്പ്സ് എത്തി. നടന്റെ ജന്മദിനത്തോടനുബന്ധിച്ച് ബർത്ത്ഡേ പീക് എന്ന പേരിലാണ് ഗ്ലിംപ്സ് റിലീസ് ചെയ്തിരിക്കുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്തിരിക്കുന്ന ടോക്സിക്കിന്റെ ടാഗ് ലൈൻ ആയ ‘എ ഫെയറിടെയ്ൽ ഫോർ അഡൾട്ട്സ്’ എന്ന വാചകത്തോട് പൂർണ്ണമായും നീതി പുലർത്തിയ സ്വഭാവം തന്നെയാണ് ഗ്ലിംപ്സ് ടീസറിന്.
ടീസറിൽ ഒരു ഡാൻസ് ക്ലബ്ബിലെ നിശാ പാർട്ടിയിലേക്ക് വന്നിറങ്ങുന്ന യാഷിന്റെ കഥാപാത്രത്തെ കാണാം. ഹാറ്റും സിഗാറും സ്യൂട്ടും ഒക്കെയായി മാച്ചോ ലുക്കിലാണ് താരത്തെ ദൃശ്യങ്ങളിൽ കാണുന്നത്. സംഗീതവും നൃത്തവും ലഹരിയും ലൈംഗീകതയും കൂടി ചേരുന്ന അന്തരീക്ഷം ടീസറിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.