പാക്കിസ്ഥാന്‍ സ്പോര്‍ടസ് അവതാരക സൈനബ് അബ്ബാസ് ഇന്ത്യ വിട്ടു.

0
73

ഐസിസി ഏകദിന ലോകകപ്പിനെത്തിയ പാക്കിസ്ഥാന്‍ സ്പോര്‍ടസ് അവതാരക സൈനബ് അബ്ബാസ് ഇന്ത്യ വിട്ടു. ഹിന്ദുമത വിശ്വാസത്തെ അപേക്ഷിച്ച് മുന്‍പ് സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ച പോസ്റ്റുകള്‍ക്കെതിരെ അഭിഭാഷകൻ പരാതി നൽകിയതിനെ തുടർന്നാണ്  സൈനബ് അബ്ബാസ് ഇന്ത്യയില്‍ നിന്ന് മടങ്ങിയത്.

ഇവര്‍ സുരക്ഷിതയായി ദുബായിൽ എത്തിയെന്നാണ് വിവരം. കഴിഞ്ഞയാഴ്ച അഹമ്മദാബാദിൽ ആരംഭിച്ച ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023ന്റെ കമന്ററി പാനലിന്റെ ഭാഗമായിരുന്നു ഇവര്‍. അതേസമയം, വിഷയത്തിൽ ഐസിസി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹിന്ദു ദേവതയെ അധിക്ഷേപിച്ചും ഹൈന്ദവ വിശ്വാസികളെ അവഹേളിച്ചുമുള്ള സൈനബിന്റെ പഴയ ഹിന്ദുവിരുദ്ധ ട്വീറ്റുകൾ അടുത്തിടെ വൈറലായിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിനീത് ജിന്‍ഡാല്‍ എന്ന അഭിഭാഷകനാണ് അവതാരക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഡല്‍ഹി സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. സെക്ഷൻ 153A, 295, 506, 121 IPC, IT സെക്ഷൻ 67 എന്നിവ പ്രകാരമാണ് പരാതി. 

 

 

ലോകകപ്പിനുള്ള കമന്റേറ്റർമാരുടെ ടീമിൽ നിന്ന് സൈനബിനെ പുറത്താക്കണമെന്ന്  ഐസിസിയെയും ബിസിസിഐ സെക്രട്ടറി ജയ് ഷായോടും അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. അവതാരകയെ ഡീപോര്‍ട്ട് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഡൽഹി പോലീസ് സൈബർ സെല്ലിന് നൽകിയ പരാതിയിൽ വേഗത്തിലുള്ള നടപടി സ്വീകരിച്ചതിന് ബിസിസിഐയ്ക്കും ആഭ്യന്തര മന്ത്രാലയത്തിനും നന്ദിയുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

LEAVE A REPLY

Please enter your comment!
Please enter your name here