ദക്ഷിണാഫ്രിക്കയെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ.

0
70

നോക്ക് ഔട്ട് മത്സരങ്ങളിൽ കലംമുടക്കുന്ന പതിവ് ദക്ഷിണാഫ്രിക്ക ഇത്തവണയും ആവർത്തിച്ചു..ലീഗ് ഘട്ടത്തിൽ തുടരുന്ന പ്രകടനം സെമിയിൽ പുറത്തെടുക്കാനാകാത്തതോടെ ലോകകിരീടം എന്ന സ്വപ്നം ബാക്കിയാക്കി പ്രോട്ടീസ് പട മടങ്ങി.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിലെ പിഴച്ചു.. 24 റൺസെടുക്കുന്നതിനിടെ 4 വിക്കറ്റുകൾ നഷ്ടമായി.. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ക്ലാസനും മില്ലറും ചേർന്ന് പൊരുതി.. 47 റൺസെടുത്ത് ക്സാസൻ പുറത്തായി.. ഒരറ്റത്ത് സെഞ്ചുറി നേടിയ മില്ലറുടെ മികവാണ് പൊരുതാവുന്ന സ്കോറിലേക്ക് ദക്ഷിണാഫ്രിക്കയെ നയിച്ചത്.. 116 പന്തിൽ 101 റൺസെടുത്താണ് മില്ലർ പുറത്തായത്..

മറുപടി ബാറ്റിംഗിൽ ഓസീസിന് മികച്ച തുടക്കം ലഭിച്ചു.. 62 റൺസെടുത്ത് ട്രാവിസ് ഹെഡ് പുറത്തായി.. തുടർന്ന് സ്പിന്നർമാർ താളം കണ്ടെത്തിയതോടെ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു.. ആ ഘട്ടത്തിൽ കംഗാരുപട പരാജയം പോലും മുന്നിൽ കണ്ടു.

സ്റ്റീവൻ സ്മിത്തും ഇംങ്ലിസും ചേർന്ന് ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു..ഡീകോക്കിന്റെ മനോഹരമായ ക്യാച്ചിലൂടെയാണ് 30 റൺസെടുത്ത സ്മിത്തിനെ പുറത്താക്കി. 28 റൺസെടുത്ത ഇംങ്ലിസും വൈകാതെ കൂടാരം കയറി.. ഇതോടെ വീണ്ടും ഓസിസ് പരുങ്ങലിലായി..ഒടുവിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മിച്ചൽ സ്റ്റാർക്കിനെ കൂട്ടുപിടിച്ച് ഓസ്ട്രേലിയയെ എട്ടാം ഫൈനലിലേക്ക് നയിച്ചു..19ന് അഹമ്മദാബാദിൽ നടക്കുന്ന കലാശപ്പോരിൽ ഇന്ത്യയാണ് ഓസ്ട്രേലിയയുടെ എതിരാളി..

LEAVE A REPLY

Please enter your comment!
Please enter your name here