ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് ലഖ്‌നൗവിന് മിന്നും ജയം.

0
62

33 റൺസിനാണ് എൽഎസ്‌ജിയുടെ ജയം. കുറഞ്ഞ സ്‌കോർ പ്രതിരോധിച്ച ലഖ്‌നൗ ബൗളർമാരുടെ മികവിലാണ് മത്സരം സ്വന്തമാക്കിയത്. ടീമിന് വേണ്ടി യാഷ് താക്കൂറും, കൃണാൽ പാണ്ഡ്യയും ഗംഭീര പ്രകടനം പുറത്തെടുത്തപ്പോൾ ഗുജറാത്ത് നിരയിൽ ആർക്കും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. താക്കൂർ അഞ്ച് വിക്കറ്റുകളാണ്‌ ടീമിനായി വീഴ്ത്തിയത്.

ലഖ്‌നൗ ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് തുടക്കത്തിലേ പണി പാളിയിരുന്നു. അമിത പ്രതിരോധത്തിൽ ഊന്നിയ ബാറ്റിങ് ശൈലിയാണ് നായകൻ ഗില്ലിന് വിനയായത്. കുറഞ്ഞ സ്കോറും, പിച്ചിന്റെ സ്വഭാവവും കൂടി കണക്കിലെടുത്താണ് ഗുജറാത്ത് ബാറ്റർമാർ കരുതലോടെ കളിച്ചത്. എന്നാൽ ഓപണർ സായ് സുദർശൻ കൂട്ടത്തിൽ മികച്ചു നിന്നു.

23 പന്തിൽ 31 റൺസാണ് താരം നേടിയത്. ഗില്ലിന് വിചാരിച്ച നിലയിലേക്ക് പ്രകടനം ഉയർത്താനും സാധിച്ചില്ല. 19 പന്തിൽ 21 റൺസ് മാത്രമാണ് ഗിൽ നേടിയത്. തുടർന്ന് ക്രീസിലെത്തിയ കെയ്ൻ വില്യംസണും, ബിആർ ശരത്തും സ്‌കോർ ബോർഡിലേക്ക് കാര്യമായ സംഭാവനകൾ ചെയ്യാതെയാണ് മടങ്ങിയത്. ഒടുവിൽ ഗുജറാത്തിന്റെ പോരാട്ടം 18.5 ഓവറില്‍ 130 റൺസിൽ അവസാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here