സിങ്കപ്പുർ ഓപ്പൺ ബാഡ്മിന്റൺ കിരീടം പി.വി സിന്ധുവിന്

0
62

സിങ്കപ്പുർ: ഇന്ത്യൻ സൂപ്പർതാരവും മൂന്നാംസീഡുമായ പി.വി. സിന്ധുവിന് സിങ്കപ്പുർ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ കിരീടം. ഞായറാഴ്ച നടന്ന ഫൈനലിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ സ്വർണമെഡൽ ജേതാവും ലോക 11-ാം നമ്പർ താരവുമായ ചൈനയുടെ വാങ് ഷി യിയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടമണിഞ്ഞത്.

മൂന്ന് ഗെയിമുകൾ നീണ്ട കലാശപ്പോരിൽ 21-9, 11-21, 21-15 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ ജയം. സിങ്കപ്പുർ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ സിന്ധുവിന്റെ ആദ്യ കിരീടനേട്ടമാണിത്. സൈന നേവാളിന് ശേഷം സിങ്കപ്പുർ ഓപ്പൺ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം കൂടിയാണ് സിന്ധു.

കൊറിയ ഓപ്പൺ, സ്വിസ് ഓപ്പൺ ടൂർണമെന്റുകളിലെ കിരീട നേട്ടത്തിനു ശേഷം ഈ വർഷം സിന്ധു നേടുന്ന മൂന്നാമത്തെ കിരീടമാണിത്. ഓപ്പണിങ് ഗെയിം വെറും 12 മിനിറ്റിനുള്ളിൽ സ്വന്തമാക്കിയ സിന്ധു തുടർച്ചയായി 13 പോയന്റുകൾ നേടിയാണ് ഈ ഗെയിം സ്വന്തമാക്കിയത്. എന്നാൽ രണ്ടാം ഗെയിമിൽ തിരിച്ചടിച്ച വാങ് ഷി യി 21-11 ന് രണ്ടാം ഗെയിം നേടി. എന്നാൽ മൂന്നാം ഗെയിമിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത സിന്ധു കിരീടം സ്വന്തമാക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here