മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണൻ അന്തരിച്ചു

0
73

 

പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ. ശങ്കരനാരായണൻ (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പാലക്കാട് ശേഖരീപുരത്തെ വസതിയിൽ രാത്രി 8.50- ഓടെ ആയിരുന്നു അന്ത്യം. വിവിധ സംസ്ഥാനങ്ങളുടെ ഗവർണർ, യു.ഡി.എഫ്. കൺവീനർ, നിയമസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

2006-ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ സജീവരാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കാൻ ശങ്കരനാരായണൻ തീരുമാനിച്ചു. തുടർന്ന് 2007-ൽ അരുണാചൽ പ്രദേശ് ഗവർണറായി നിയമിതനായി. പിന്നീട് അസം, നാഗാലാൻഡ്, ജാർഖണ്ഡ്, ഗോവ (അധികചുമതല) , മഹാരാഷ്ട്ര ഗവർണർസ്ഥാനങ്ങളും വഹിച്ചു. ആറ് സംസ്ഥാനങ്ങളുടെ ഗവർണർസ്ഥാനം വഹിച്ച ഏക മലയാളിയാണ് ഇദ്ദേഹം. രാധയാണ് ഭാര്യ. മകൾ: അനുപമ. ‘അനുപമം ജീവിതം’ അദ്ദേഹത്തിന്റെ ആത്മകഥയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here