ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന മറ്റൊരു ചീറ്റ കൂടി ചത്തു.
ഉദയ് എന്ന ആണ്‍ ചീറ്റയാണ് ചത്തത്. മധ്യപ്രദേശ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജെഎസ് ചൗഹാന്‍ മരണം സ്ഥിരീകരിച്ചു. അസുഖബാധിതനായ ചീറ്റ ചികിത്സയ്ക്കിടെയാണ് ചത്തത്. ഞായറാഴ്‌ച പുലര്‍ച്ചെയാണ് ചീറ്റയുടെ അനാരോഗ്യം വനപാലകരുടെ ശ്രദ്ധയില്‍പ്പെടുന്നത്.
തുടര്‍ന്ന് ഇതിനെ മയക്കുവെടിവച്ച് മയക്കി മെഡിക്കല്‍ സെന്‍ററില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ വൈകുന്നേരം നാലോടെ ചത്തു. മരണകാരണം വ്യക്തമല്ല. തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തിയതിനു ശേഷം മാത്രമാകും മറവുചെയ്യുക.